പ്രമുഖ വിപണിയായ ചൈനയിൽ നിന്നുള്ള ഡിമാൻഡ് തണുപ്പൻ മട്ടിൽ തുടരുന്നതിനെ തുടർന്ന് ആവേശമില്ലാതെ രാജ്യാന്തര റബർവില. ബാങ്കോക്ക് വിപണിയിൽ ആർഎസ്എസ്-4ന് കിലോയ്ക്ക് ഒരു രൂപ കുറഞ്ഞു. ചൈനയിൽ ടാപ്പിങ് സീസണും ആരംഭിക്കുകയാണ്. വിപണിയിൽ സ്റ്റോക്ക് വരവ് കൂടുന്നതും വിലയെ സ്വാധീനിച്ചേക്കും.

കേരളത്തിൽ മാറ്റമില്ലാതെ തുടരുന്നു. അതേസമയം, ഈസ്റ്റർ ആഘോഷങ്ങൾക്കു ശേഷവും യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് മികച്ച ഡിമാൻഡ് ഉണ്ടെങ്കിലും കുരുമുളക് വില താഴേക്കിറങ്ങി. സ്റ്റോക്ക് കുറവാണെങ്കിലും സ്റ്റോക്കിസ്റ്റുകൾ ന്യായവിലയ്ക്ക് ചരക്ക് വിറ്റൊഴിഞ്ഞത് വിലയെ ബാധിച്ചുവെന്നാണ് കരുതുന്നത്. കൊച്ചിയിൽ അൺ-ഗാർബിൾഡിന് 200 രൂപ കുറഞ്ഞു.

കൽപ്പറ്റ വിപണിയിൽ കാപ്പിക്കുരു, ഇ‍ഞ്ചി വിലകളും കട്ടപ്പന മാർക്കറ്റിൽ കൊക്കോ, കൊക്കോ ഉണക്ക വിലകളും മാറിയില്ല. കൊച്ചി വിപണിയിൽ വെളിച്ചെണ്ണ വിലയും മാറിയിട്ടില്ല. ഏലത്തിന് ലേല കേന്ദ്രങ്ങളിൽ മികച്ച താൽപര്യം കിട്ടുന്നുണ്ട്.

ഗൾഫിൽ നിന്നുൾപ്പെടെ ഡിമാൻഡ് കിട്ടുന്നുണ്ടെന്നത് ഏലത്തിൽ വാങ്ങൽ താൽപര്യം കൂടാനും വില മെച്ചപ്പെടാനും സഹായിക്കുന്നുണ്ട്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് സന്ദർശിച്ചു വായിക്കാം.

English Summary:

Kerala Commodity Price: Rubber price remains unchanged despite fall in international price, Black Pepper dips.