
നിറഞ്ഞ ചാരുതയോടെ ചീയപ്പാറ വെള്ളച്ചാട്ടം; വേനൽ മഴയിൽ ജലസമൃദ്ധിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അടിമാലി ∙ കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വനമേഖലയിലെ മുഖ്യ ആകർഷകമായ ചീയപ്പാറ വെള്ളച്ചാട്ടം വേനൽ മഴയിൽ ജലസമൃദ്ധിയിൽ. ഇടവിട്ടു ലഭിച്ച കനത്ത വേനൽമഴയാണ് വെള്ളച്ചാട്ടം ജലസമൃദ്ധമാകാൻ കാരണമായത്. എന്നാൽ ഇതോടൊപ്പം ജലസമൃദ്ധമായി മാറേണ്ടിയിരുന്ന വാളറ വെള്ളച്ചാട്ടം സഞ്ചാരികൾക്കു നിരാശ പകരുകയാണ്. ഇവിടേക്ക് വെള്ളം എത്തിയിരുന്ന ദേവിയാർ പുഴയിലെ വള്ളം ഉപയോഗിച്ച് തൊട്ടിയാർ മിനി ജല വൈദ്യുത പദ്ധതി കമ്മിഷൻ ചെയ്തതാണു വെള്ളച്ചാട്ടം വിസ്മൃതിയിലേക്കു നീങ്ങാൻ കാരണമായിരിക്കുന്നത്.
മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളുടെ ഇടത്താവളമാണ് ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ. ദേശീയപാതയിൽ നിന്ന് 600 അടിയോളം ഉയരത്തിലുള്ള പാറക്കെട്ടുകളുടെ നെറുകയിൽനിന്ന് പഞ്ചസാര കണികകൾ പോലെ പതഞ്ഞു ചാടുന്നതാണ് ചീയപ്പാറ വെള്ളച്ചാട്ടം.ചീയപ്പാറയിൽ എത്തുന്ന സഞ്ചാരികൾ വാളറയിലും സമയം ചെലവഴിക്കാറുണ്ട്.