
നഗരമധ്യത്തിൽ കൂട്ടത്തല്ല്: യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി; ഗതാഗതം സ്തംഭിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുണ്ടക്കയം ∙ നഗരമധ്യത്തിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. പൊലീസ് എത്താൻ വൈകിയതോടെ കൂട്ടത്തല്ലിൽ കലാശിച്ചു. ഏറെനേരം ഗതാഗതം സ്തംഭിച്ചു. ദേശീയപാതയിൽ ബസ്റ്റാൻഡിന് സമീപം ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സംഭവം. ഇരുപതോളം യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. വാക്കേറ്റത്തിനിടെ സംഘർഷം ഉണ്ടായതോടെ റോഡിലേക്ക് വീണ യുവാവിനെ കൂട്ടംകൂടി ചവിട്ടി. തുടർന്ന് പരസ്പരം തല്ലുണ്ടായി.
സംഭവസമയത്ത് ഇതുവഴിയെത്തിയ സ്ത്രീകൾ അടക്കമുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഏറെനേരം ഗതാഗതവും തടസ്സപ്പെട്ടു. ദേശീയപാതയിൽ നിന്നും എക്സൈസ് റോഡിലേക്കും സംഘർഷം നീണ്ടു. മൂന്നു മിനിറ്റോളം യുവാക്കൾ പരസ്പരം ഏറ്റുമുട്ടി. തുടർന്ന് പൊലീസ് എത്തിയതോടെ യുവാക്കൾ പലവഴിക്കായി ഓടി രക്ഷപ്പെട്ടു. നാട്ടുകാർ ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തിയിരുന്നു. ഇരു കൂട്ടരുടെയും ആളുകൾ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്നാണ് വിവരം. സംഘർഷത്തിന്റെ കാരണം വ്യക്തമല്ല. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.