
പഹൽഗാം ഭീകരാക്രമണം: 29 പേരുടെ സംഘം കേരള ഹൗസിൽ നിന്നും നാട്ടിലേക്ക് മടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ തുടർന്ന് ശ്രീനഗറിൽ നിന്ന് ന്യൂഡൽഹി കേരള ഹൗസിലെത്തിയ 29 പേരുടെ മലയാളി സംഘം നാട്ടിലേക്ക് മടങ്ങി. ഇന്നലെ രാവിലെ എത്തിയ സംഘത്തിന് മുറികളും ഭക്ഷണ സൗകര്യവും കേരള ഹൗസിൽ ഒരുക്കിയിരുന്നു. വൈകിട്ട് 8 മണിക്കും പുലർച്ചെയുമുള്ള ട്രെയിനുകളിലായി സംഘം കേരളത്തിലേക്ക് പുറപ്പെട്ടു.
തിരൂർ അർബൻ സഹകരണ ബാങ്കിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് 23 പേരുടെ വിനോദയാത്ര സംഘത്തിലുള്ളത്. അഞ്ചുവയസ്സുകാരി ഐറ റഷീദാണ് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ. ബാങ്ക് ജീവനക്കാരുടെ സംഘം ഈ മാസം പതിനാറിനാണ് നാട്ടിൽ നിന്നും യാത്ര ആരംഭിച്ചത്. മറ്റൊരു സംഘം മലപ്പുറം സ്വദേശികളുടെ ആറംഗ സംഘമാണ്. തൃശൂർ, മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ് ഈ സംഘത്തിലുള്ളത്.