
കനത്ത തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി; നദീജല കരാർ മരവിപ്പിച്ചത് യുദ്ധസമാനമെന്ന് പാക്കിസ്ഥാൻ – അറിയാം പ്രധാനവാർത്തകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പഹൽഗാം ഭീകരാക്രമണത്തിനു പിന്നിലെ ഭീകരർക്ക് കനത്ത തിരിച്ചടി നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനമാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട വാർത്തകൾതന്നെയാണ് ഇന്നും ഏറെ ചർച്ച ചെയ്യപ്പെട്ടത്. നദീജല കരാർ മരവിപ്പിച്ചത് യുദ്ധസമാനമെന്ന് പാക്കിസ്ഥാൻ, ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാക്കിസ്ഥാൻ, കുടുംബം തകർന്നത് വിജയകുമാർ മൂലമെന്ന് തിരുവാതുക്കൽ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി, വ്ലോഗർ മുകേഷ് എം.നായര്‍ക്കെതിരെ പോക്സോ കേസ് എന്നിവയാണ് മറ്റു ചില പ്രധാന തലക്കെട്ടുകൾ. വായിക്കാം പ്രധാന വാർത്തകൾ.
രാജ്യത്തിന്റെ സമാധാനം തകര്‍ക്കാന്‍ ഭീകര്‍ക്ക് കഴിയില്ലെന്നും എന്തു മാര്‍ഗമാണോ വേണ്ടത് അതെല്ലാം സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബിഹാര്‍ മധുബനിലെ പൊതുപരിപാടിയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവർക്ക് അദ്ദേഹം അന്ത്യാജ്ഞലി അർപ്പിച്ചു.
ഇന്ത്യൻ വിമാനങ്ങൾക്ക് ഇനി പാക്ക് വ്യോമപാത ഉപയോഗിക്കാൻ അനുമതിയില്ല. നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം മുപ്പതായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഷിംല കരാർ അടക്കം ഇന്ത്യയുമായുള്ള എല്ലാ ഉഭയകക്ഷി കരാറുകളും റദ്ദാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഫിറോസ്പൂരിലെ ഇന്ത്യ–പാക് അതിർത്തിയിലാണു പാക്കിസ്ഥാൻ നടപടി. അബദ്ധത്തിൽ നിയന്ത്രണരേഖ മുറിച്ചുകടന്നപ്പോഴാണ് പാക് നീക്കം. മരച്ചുവട്ടിലിരുന്ന് കർഷകരെ നിരീക്ഷിച്ചു കൊണ്ടിരുന്ന ജവാനെയാണു കസ്റ്റഡിയിൽ എടുത്തത്. ജവാന്റെ മോചനത്തിനായുള്ള ചർച്ചകൾ തുടരുന്നു…
പൊലീസിന് ലഭിച്ചു. അമിത് കൊലനടത്താനായി വീട്ടിലേക്ക് പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആറുമായി മടങ്ങുന്നതിന്റെയും ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. സമീപത്തുള്ള മറ്റൊരു വീട്ടിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.
സ്വകാര്യഭാഗത്ത് സ്പര്ശിച്ചെന്നുമുള്ള പരാതിയില്‍ വ്ലോഗർ മുകേഷ് എം.നായര്‍ക്കെതിരെ പോക്സോ കേസ്. കടയ്ക്കല്‍ സ്വദേശിയായ പതിനഞ്ചുകാരിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കോവളം പൊലീസാണ് കേസെടുത്തത്. പെണ്‍കുട്ടിയുടെയും മാതാവിന്റെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണു നടപടി.