
‘ചേറ്റൂരിനെപ്പറ്റി പുതിയ തലമുറയ്ക്ക് സംശയം വരുന്നത് സ്വാഭാവികം, ബിജെപി സ്വാതന്ത്ര്യസമരസേനാനികളെ ദത്തെടുക്കാൻ ശ്രമിക്കുകയാണ്’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ ഗാന്ധിയന്‍ മൂല്യങ്ങളോടുള്ള വിയോജിപ്പ് മൂലമാണ് ചേറ്റൂര്‍ ശങ്കരന് നായരെ കോണ്‍ഗ്രസ് അനുസ്മരിക്കാതിരുന്നതെന്ന് നേതാവ് . കെപിസിസി ആസ്ഥാനത്ത് നടന്ന ചേറ്റൂര്‍ അനുസ്മരണത്തിലാണ് ചേറ്റൂര്‍ ശങ്കരന് നായരുടെ നിലപാടുകളെ കെ.മുരളീധരന് വിമര്‍ശിച്ചത്. അതേസമയം ചേറ്റൂരിനെ ക്ക് വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നും കെ.മുരളീധരന് പറഞ്ഞു. കോണ്‍ഗ്രസിന്റെ ഒരേയൊരു മലയാളി ദേശീയ പ്രസിഡന്റായിരുന്ന ചേറ്റൂര്‍ ശങ്കരന് നായരെ കോണ്‍ഗ്രസ് അവഗണിച്ചുവെന്ന് ആരോപിച്ച് ചേറ്റൂരിന്റെ ഓര്‍മ്മദിനം സ്മൃതിദിനമായി ആചരിക്കാന്‍ ബിജെപി നടപടി ആരംഭിച്ചിരുന്നു. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി സുരേഷ് ഗോപി ചേറ്റൂര്‍ ശങ്കരന് നായരുടെ കുടുംബാംഗങ്ങളെ പാലക്കാടും ഒറ്റപ്പാലത്തും എത്തി സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കെപിസിസി ചേറ്റൂര്‍ അനുസ്മരണം സംഘടിപ്പിച്ചത്.
‘ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ വലിയ വിവാദമാണ് നടക്കുന്നത്. കോണ്‍ഗ്രസുകാരൊന്നും ചേറ്റൂരിനെ വേണ്ടവിധം ശ്രദ്ധിക്കുന്നില്ല എന്നാണ് ആക്ഷേപം. സ്വന്തമായി സ്വാതന്ത്ര്യസമര സേനാനികള്‍ ഒന്നും ഇല്ലാത്തതുകൊണ്ട് സ്വാതന്ത്ര്യസമര സേനാനികളെ കോണ്‍ഗ്രസില്‍നിന്ന് ദത്തെടുക്കുന്ന ഒരു സംവിധാനത്തിലേക്കു ബിജെപി മാറി. ആദ്യം അവര്‍ ലക്ഷ്യമിട്ടത് ആര്‍എസ്എസിനെ തന്നെ നിരോധിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിനെ ആയിരുന്നെങ്കില്‍ ഇപ്പോള്‍ രണ്ടാഴ്ചയായിട്ട് ചേറ്റൂരിന്റെ പിന്നാലെ കൂടിയിരിക്കുകയാണ്. നെഹ്റു കുടുംബത്തിനു പുറത്തുള്ള ആളായതുകൊണ്ടാണ് അദ്ദേഹത്തെ കോണ്‍ഗ്രസുകാര്‍ ശ്രദ്ധിക്കാത്തതെന്നാണ് ബിജെപിക്കാര്‍ പറയുന്നത്. ചേറ്റൂര്‍ ശങ്കരൻനായരെ കുറിച്ച് നിങ്ങള്‍ പഠിക്കണമെന്ന് ഹരിയാനയില്‍ രണ്ടാഴ്ച മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. തുടര്‍ന്ന് സുരേഷ് ഗോപി അദ്ദേഹത്തിന്റെ കുടുംബവീട് സന്ദര്‍ശിക്കുകയും ചെയ്തു. ഇപ്പോള്‍ ബിജെപിക്കാര്‍ അവിടെ കയറിയിറങ്ങുകയാണ്.
ചേറ്റൂര്‍ ശങ്കരന് നായരുടെ ഭാഗത്തുനിന്ന് നമുക്ക് യോജിക്കാന്‍ കഴിയാത്ത ചില നടപടികള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഒരു വര്‍ഗീയവാദി ആയിരുന്നില്ല. മതേതരവാദിയായിരുന്നു. പക്ഷെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷമാണ് അദ്ദേഹം അഡ്വക്കേറ്റ് ജനറല്‍ ആകുന്നതും ജഡ്ജിയായി മാറുന്നതും വൈസ്രോയിയുടെ ഉപദേശ സമിതിയില്‍ അംഗമാകുന്നതും. ഒരു സാതന്ത്ര്യസമര സേനാനി ആണെങ്കില്‍ ഈ സ്ഥാനത്തൊന്നും എത്തില്ല. അന്ന് അഭിഭാഷകര്‍ കോടതി വിട്ട് ബ്രിട്ടിഷുകാര്‍ക്കെതിരെ സമരം ചെയ്യുന്ന സമയമായിരുന്നു. വൈസ്രോയിയുടെ കൗണ്‍സില്‍ അംഗമായിരുന്നപ്പോള്‍ അദ്ദേഹത്തിന് നാട്ടില്‍ വന്നു പോകാന്‍ വേണ്ടിയാണ് ബ്രിട്ടിഷ് സര്‍ക്കാര്‍ മങ്കര റെയില്‍വേ സ്റ്റേഷന് ഉണ്ടാക്കുന്നത്. അദ്ദേഹം വന്നു പോകുന്നതുവരെ ഒരു സ്പെഷല്‍ സലൂര്‍ അവിടെ ഇട്ടിരുന്നുവെന്നും ചില വാര്‍ത്തകള്‍ വന്നിരുന്നു. ആ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനു ശേഷം ബ്രിട്ടനുമായി അദ്ദേഹം ഒത്തുതീര്‍പ്പുണ്ടാക്കിയോ എന്ന സംശയം എനിക്കുണ്ട്. അപ്പോള്‍ പുതിയ തലമുറയ്ക്കും സ്വാഭാവികമായും സംശയമുണ്ടാകും. ഇതു സംബന്ധിച്ച് ഗവേഷണം വേണം. എന്നിട്ടു കൃത്യമായ വിവരം ലഭ്യമാക്കണം.
ഗാന്ധിജി മുന്നോട്ടുവച്ച നിസഹകരണ പ്രസ്ഥാനത്തെ ചേറ്റൂര്‍ ശങ്കരന് നായര്‍ ശക്തമായി എതിർത്തു. ബ്രിട്ടിഷുകാര്‍ക്കു നമ്മളെ ഭരിക്കാനും നികുതി ചുമത്താനും അവകാശമില്ലെന്നും അതു നിഷേധിക്കണമെന്നുമാണ് ഗാന്ധിജി പറഞ്ഞത്. സമരം നയിക്കുന്നതില്‍ കുഴപ്പമില്ലെന്നും എന്നാല്‍ നികുതി കൊടുക്കാതിരിക്കരുത് എന്നായിരുന്നു ചേറ്റൂരിന്റെ വാദം. ഗാന്ധിജിയുടെ ചില തീരുമാനങ്ങളെ അംബേദ്കറും നെഹ്റുവും സുഭാഷ് ചന്ദ്രബോസും വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ചേറ്റൂര്‍ ഗാന്ധിയുടെ നയങ്ങളെ പൂര്‍ണമായി എതിര്‍ക്കുകയായിരുന്നു. ഗാന്ധിയന്‍ തത്വങ്ങളോട് അദ്ദേഹത്തിന് യോജിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേത്തുടര്‍ന്ന് ‘ഗാന്ധിയും അരാജകത്വവും’ എന്ന പുസ്തകം അദ്ദേഹം എഴുതി. എന്നാല്‍ ജാലിയന്‍വാലാബാഗിനു ശേഷം അദ്ദേഹം നിലപാട് മാറ്റി. ബ്രിട്ടിഷുകാരോട് ഉണ്ടായിരുന്ന അനുഭാവം ഇല്ലാതായി. തനിക്ക് കിട്ടിയ ഔദ്യോഗിക സ്ഥാനങ്ങളൊക്കെ രാജിവച്ചു ലണ്ടനില്‍ പോയി കേസ് വാദിച്ചു.’- മുരളീധരന് പറഞ്ഞു.