
പാക്കിസ്ഥാനിലേക്ക് യാത്ര വേണ്ട; ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം
ന്യൂഡൽഹി∙ പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യക്കാർക്ക് നിർദേശം. വിദേശകാര്യമന്ത്രാലയമാണ് നിർദേശം നൽകിയത്.
പാക് പൗരന്മാർക്കുള്ള വീസ സേവനവും ഇന്ത്യ നിർത്തിവച്ചു. നിലവിൽ നൽകിയിട്ടുള്ള എല്ലാ വീസകളും ഈ മാസം 27 മുതൽ കാലാവധി കഴിഞ്ഞതായി കണക്കാക്കും.
ചികിത്സാ വീസകളുടെ കാലാവധി ഈ മാസം 29 വരെ മാത്രം. വീസ കാലാവധി അവസാനിക്കും മുൻപ് രാജ്യം വിട്ടിരിക്കണമെന്നാണ് നിർദേശം.
പഹൽഗാമിലെ ഭീകരാക്രമണത്തിൽ പാക്കിസ്ഥാന് പങ്കുണ്ടെന്നും ഭീകരരിൽ ഒരാൾ മുൻ പാക് സൈനികനാണെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നതിനെത്തുടർന്നു കടുത്ത തീരുമാനങ്ങളിലേക്കാണ് രാജ്യം കടന്നത്. ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാസമിതി യോഗത്തിനു പിന്നാലെ 48 മണിക്കൂറിനുള്ളിൽ എല്ലാ പാക്ക് പൗരന്മാരും രാജ്യം വിട്ടിരിക്കണമെന്ന് നിർദേശം നൽകിയിരുന്നു.
പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഡിഫൻസ് അറ്റാഷെമാരെ ഇന്ത്യ തിരിച്ചുവിളിക്കുകയും ചെയ്തു. വാഗ–അട്ടാരി അതിർത്തി പൂർണമായി അടച്ചിട്ടുണ്ട്.
സാർക്ക് വീസയിളവ് പദ്ധതി പ്രകാരം ഇനി ഒരു പാക് പൗരന്മാർക്കും വീസ നൽകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും അതിന് വേണ്ട
എല്ലാ മാർഗവും ഇന്ത്യ സ്വീകരിക്കുമെന്നും ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇന്ത്യൻ പൗരന്മാരോട് പാക്കിസ്ഥാനിലേക്ക് യാത്ര വേണ്ടെന്ന് വിദേശകാര്യമന്ത്രായലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]