
ഭക്തിനിർഭരമായി മീനമൃത് ഉത്സവം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പയ്യന്നൂർ ∙ തെരു അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രം കലശ ഉത്സവത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ മീനമൃത് ഉത്സവം നടന്നു. നട്ടുച്ച നേരത്തു ചുട്ടുപൊള്ളുന്ന വെയിലിൽ നഗ്നപാദരായ വാല്യക്കാർ 3 കിലോമീറ്ററിലധികം നടന്നും കവ്വായിപ്പുഴ നീന്തിക്കയറിയും കവ്വായിക്കായലിലെ മടപ്പള്ളി താഴത്തെ പുഴയിലെ മീനമൃത് കടവിലെത്തി വലവിരിച്ച് 21 കോവ മത്സ്യം പിടിച്ച് ദേവിക്ക് സമർപ്പിച്ചു.
മീനമൃത് അറിയിച്ച് നേരം വെളുക്കാൻ ഏഴര നാഴിക രാവുള്ളപ്പോൾ ക്ഷേത്രത്തിൽനിന്ന് പെരുമ്പറ മുഴക്കിയിരുന്നു. മധ്യാഹ്നമാകുമ്പോഴേക്കും ഏഴുതവണ പെരുമ്പറ മുഴക്കി. അപ്പോഴേക്കും വാല്യക്കാർ മീനമൃതിന് പോകാനുള്ള തയാറെടുപ്പോടെ കയ്യിൽ ചൂരൽ വടിയും വലയുമൊക്കെയായി എലിഞ്ഞി മരച്ചുവട്ടിൽ ഒത്തുകൂടി. തുടർന്ന് സ്ഥാനികർക്കൊപ്പം ക്ഷേത്രത്തിലേക്കു നീങ്ങി. സ്ഥാനികർ വാല്യക്കാരെ മഞ്ഞൾ കുറിയെറിഞ്ഞ് യാത്രയയച്ചു. സന്ധ്യയോടെ മത്സ്യവുമായെത്തിയ വാല്യക്കാരെ ജനങ്ങൾ സ്വീകരിച്ച് ക്ഷേത്രനടയിലേക്ക് ആനയിച്ചു.
രാത്രി തിരുവർക്കാട്ട് ഭഗവതിയുടെ തെയ്യക്കോലങ്ങളോടു കൂടിയ കലശം എഴുന്നള്ളത്ത് നടന്നു. ഇന്ന് രാത്രി 10ന് വടക്കേ വാതിൽ തുറന്നുള്ള ദേവി ദർശനവും തുടർന്ന് തിരുവർക്കാട്ട് ഭഗവതിയുടെയും ക്ഷേത്രപാലകന്റെയും തെയ്യക്കോലങ്ങളോടു കൂടിയ കലശം എഴുന്നള്ളത്തും നടക്കും.