
മിന്നൽ പരിശോധന; ബസുകൾക്ക് പിഴ ചുമത്തി മോട്ടർ വാഹന വകുപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ശക്തൻ സ്റ്റാൻഡിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒട്ടേറെ ബസുകൾക്ക് പിഴ ചുമത്തി. നിരോധിത എയർ ഹോൺ, കളർ കോഡ് ലംഘനം, സ്റ്റിക്കർ പതിപ്പിക്കൽ എന്നിവ വ്യാപകമായി ഉപയോഗിക്കുന്നു എന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. 22 ബസുകളിൽ എയർ ഹോണും 2 ബസുകളിൽ മൾട്ടി ടോൺ ഹോണുകളും ഘടിപ്പിച്ചതായി കണ്ടെത്തി.കളർ കോഡ് നിലനിൽക്കെ അമിതമായി കളർ സ്റ്റിക്കർ പതിപ്പിച്ച വാഹനങ്ങൾക്കെതിരെയും നടപടി എടുത്തു. കളർ കോഡ് ലംഘിച്ച് പതിച്ച സ്റ്റിക്കറുകൾ നീക്കം ചെയ്യാനും നിർദേശം നൽകി.
ഡോർ ഷട്ടർ അടയ്ക്കാതെ സർവീസ് നടത്തുന്ന ബസുകൾക്കെതിരെ നടപടി എടുക്കുമെന്നും അടുത്ത ദിവസങ്ങളിൽ ജില്ലയിലെ വിവിധ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.യാത്ര സമയങ്ങളിൽ ഡോർ ഷട്ടറുകൾ അടച്ചിട്ടുണ്ടെന്നു ഉറപ്പു വരുത്തണമെന്നു കണ്ടക്ടർമാർക്ക് നിർദേശം നൽകി.ആർടിഒ കെ.ബി.സിന്ധുവിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന. മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ പി.വി. ബിജു, കെ.അശോക് കുമാർ, കെ.ബി. ഷിജോ, അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.എം.വിനോദ്, വി.ബി.സജീവ്, പ്രശാന്ത് പിള്ള, സി.ജെ.ഷോൺ, ടി.പി.സനീഷ്, സുമേഷ് തോമസ്, വി.സി. ബിജു എന്നിവർ പങ്കെടുത്തു.