
ചേറ്റൂരിനെ അനുസ്മരിക്കാൻ മത്സരം; സ്മൃതി മണ്ഡപത്തിൽ കോൺഗ്രസ്–ബിജെപി പതാകകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ഒരേയൊരു മലയാളി പ്രസിഡന്റായിരുന്ന സർ ചേറ്റൂർ ശങ്കരൻ നായരുടെ സ്മൃതികുടീരത്തിൽ ഒരേ ദിവസം അനുസ്മരണം സംഘടിപ്പിച്ച് ബി.ജെ.പി- കോൺഗ്രസ് പ്രവർത്തകർ. സ്മൃതി മണ്ഡപത്തിന്റെ ഒരു ഭാഗം കോൺഗ്രസ് പതാകകളും മറുഭാഗം ബിജെപി പതാകകളും നിറഞ്ഞ നിലയിലാണ്. ചേറ്റൂർ ശങ്കരൻനായരുടെ സ്മരണ ഏറ്റെടുക്കാനുള്ള ബിജെപി നീക്കത്തിനു തടയിടാനുള്ള ശ്രമത്തിലായിരുന്നു കോൺഗ്രസ്. എല്ലാ വർഷവും ഏപ്രിൽ 24നു ചേറ്റൂരിന്റെ ചരമവാർഷികം പാലക്കാട് ഡിസിസി മാത്രമാണു സംഘടിപ്പിച്ചിരുന്നതെങ്കിൽ ഇത്തവണ കെപിസിസി ആസ്ഥാനത്തും അനുസ്മരണം സംഘടിപ്പിച്ചിരുന്നു.
1897ൽ കോൺഗ്രസ് പ്രസിഡന്റായിരുന്നു ചേറ്റൂർ ശങ്കരൻനായർ. ഗാന്ധിജിയുടെ സമരരീതികളോടു ചില വിയോജിപ്പുകൾ പ്രകടിപ്പിച്ചിരുന്നു. ഈയിടെ, ഹരിയാനയിലെ പ്രസംഗത്തിൽ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ബ്രിട്ടിഷുകാർക്കെതിരെ ശബ്ദമുയർത്തിയ ചേറ്റൂരിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചിരുന്നു. പഞ്ചാബിൽ നടന്ന കൂട്ടക്കൊലയ്ക്കെതിരെ കേരളത്തിൽ നിന്നുള്ള വ്യക്തിയാണ് പോരാടിയതെന്നും ശങ്കരൻനായരുടെ സംഭാവനകളെക്കുറിച്ചു പഠിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. മോദിയുടെ പ്രസംഗത്തിന്റെ തുടർച്ചയായി കേന്ദ്രമന്ത്രി സുരേഷ്ഗോപി ചേറ്റൂരിന്റെ ബന്ധുക്കളെ സന്ദർശിച്ചതോടെയാണു അനുസ്മരണത്തിന് കോൺഗ്രസ് – ബിജെപി രാഷ്ട്രീയ മാനം കൈവന്നത്.