
മലയാളി വ്യവസായി കുടകിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; മരിച്ചത് കണ്ണൂർ സ്വദേശി
കുടക് ∙ മലയാളി വ്യവസായിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.
കണ്ണൂർ ചിറക്കൽ സ്വദേശി കൊയിലി പ്രദീപിനെയാണ് കർണാടകയിലെ കുടകിനു സമീപം വിരാജ്പേട്ടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ച കഴിഞ്ഞ് 3 മണിയോടെ ബി.ഷെട്ടിഗേരിയിലെ കാപ്പിത്തോട്ടത്തിനു സമീപത്തെ വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
പ്രദീപിന്റെ തന്നെ പേരിലുള്ള 30 ഏക്കറോളം വരുന്ന തോട്ടത്തിനോടു ചേർന്നാണ് ഈ വീടുള്ളത്. ഇവിടെയാണ് പ്രദീപ് താമസിച്ചിരുന്നതും.
ഈ തോട്ടം വിൽക്കാനുള്ള ശ്രമങ്ങൾ അടുത്തകാലത്തു നടന്നിരുന്നു. കൊലപാതകവുമായി ഇതിനു ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
തോട്ടം തൊഴിലാളികളാണു മൃതദേഹം ആദ്യം കണ്ടത്. വിരാജ്പേട്ട
താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി ഇന്നു ബന്ധുക്കൾക്ക് കൈമാറും. കണ്ണൂർ കൊയിലി ആശുപത്രി സ്ഥാപകൻ ഭാസ്കരന്റെ മകനാണ് പ്രദീപ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]