
വടകര–മാഹി കനാൽ: മൂന്നാം റീച്ച് പ്രവൃത്തി പുനരാരംഭിച്ചു; എടുക്കുന്ന മണ്ണ് ദേശീയപാതയുടെ പണിക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടകര∙മുടങ്ങിക്കിടന്ന വടകര–മാഹി കനാലിന്റെ മൂന്നാം റീച്ച് പ്രവൃത്തി പുനരാരംഭിച്ചു. 2014 ൽ തുടങ്ങിയ പ്രവൃത്തി കുഴിച്ചെടുത്ത നിലവാരമില്ലാത്ത മണ്ണ് നിക്ഷേപിക്കാൻ ഇടം കിട്ടാത്തതിനാൽ മുടങ്ങിയിരുന്നു. കോവിഡ് കാലത്ത് പണി നടത്താൻ കഴിഞ്ഞില്ല. ഇപ്പോൾ എടുക്കുന്ന മണ്ണ് ദേശീയപാതയുടെ പണിക്ക് ഉപയോഗിക്കുകയാണ്.
10 മീറ്ററിൽ ഏറെ ആഴത്തിലാണു മണ്ണു നീക്കുന്നത്.ഇപ്പോൾ നടക്കുന്ന പണിക്ക് 20.18 കോടി രൂപ ചെലവഴിക്കും. നിലവിൽ പണിയുടെ 53% പൂർത്തിയായതായി കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ പറഞ്ഞു. കനാലിന്റെ മൂന്നാം റീച്ചിൽ വരുന്ന ചെരിപ്പൊയിൽ നീർപ്പാലം മുതൽ പറമ്പിൽ പാലം വരെയുള്ള ഉയർന്ന കട്ടിങ് ആവശ്യമായ 800 മീറ്റർ പ്രദേശത്തെ പണി ഉടൻ തുടങ്ങും.