
മുൻ ഡിജിപിയുടെ കൊലപാതകം: മകളുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയില്ലെന്ന് നിംഹാൻസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെംഗളൂരു ∙ കൊല്ലപ്പെട്ട കേസിൽ പിടിയിലായ മകൾ കൃതിയെ പരിശോധിച്ചപ്പോൾ പെരുമാറ്റത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നു നിംഹാൻസ് അധികൃതർ. ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് അവരെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തു.
ഓംപ്രകാശിനെ താനാണു കൊലപ്പെടുത്തിയതെന്നാണു ഭാര്യ പല്ലവിയുടെ മൊഴി. പല്ലവിക്കും കൃതിക്കും മാനസികാസ്വാസ്ഥ്യമുണ്ടെന്നും ഇരുവരും ചേർന്നാണു കൊല നടത്തിയതെന്നും ഓംപ്രകാശിന്റെ മകൻ കാർത്തികേഷ് കഴിഞ്ഞദിവസം പൊലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. തുടർന്നാണ് പരിശോധന നടത്തിയത്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പല്ലവി പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണുള്ളത്.
അതിനിടെ, ബെംഗളൂരു എച്ച്എസ്ആർ ലേഔട്ടിലെ വസ്തുവകകൾ മകനും മകൾക്കും തുല്യമായി വീതിച്ചുനൽകാനാണ് ഓം പ്രകാശ് ആഗ്രഹിച്ചിരുന്നതെന്നും എന്നാൽ മകൾക്കു മാത്രമായി നൽകണമെന്നു പല്ലവി ശാഠ്യം പിടിച്ചിരുന്നെന്നും ഒരു ബന്ധു ആരോപിച്ചിട്ടുണ്ട്.