
വേനൽമഴയ്ക്കൊപ്പം ആഞ്ഞു വീശി കാറ്റ്: കണ്ണൂരിന്റെ മലയോരത്തു വീണ്ടും കനത്ത നാശം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറുപുഴ ∙ വേനൽമഴയ്ക്കൊപ്പം ആഞ്ഞു വീശിയ കാറ്റിൽ മലയോരത്തു വീണ്ടും കനത്ത നാശം. ചെറുപുഴ പഞ്ചായത്തിലെ പാറോത്തുംനീർ, പാണ്ടിക്കടവ്, കോലുവള്ളി ഭാഗങ്ങളിൽ ഇന്നലെ വൈകുന്നേരം നാലരയോടെയുണ്ടായ കനത്ത കാറ്റിലും മഴയിലും വീടുകൾക്കും കിണറിനും കൃഷിക്കും നാശമുണ്ടായി. പാറോത്തുംനീരിലെ കെ.പി.കാർത്യായനിയുടെ വീടിനു മുകളിൽ തെങ്ങ് വീണു വീടിന്റെ മേൽക്കൂര തകർന്നു. പാണ്ടിക്കടവിലെ കോടക്കൽവലിയംപാത്ത് ജാനകിയമ്മയുടെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോയി. കോലുവള്ളിയിലെ വി.വി.ദാമോദരന്റെ കിണറിനു മുകളിൽ സമീപവാസിയുടെ റബർ ഒടിഞ്ഞു വീണു നാശമുണ്ടായി.തെങ്ങ്, കമുക്, വാഴ, റബർ തുടങ്ങിയ കൃഷികൾക്കും വ്യാപകനാശമുണ്ടായി.കാറ്റിലും മഴയിലും മലയോരമേഖലയിൽ വൈദ്യുതി വിതരണവും താറുമാറായി.