കോടഞ്ചേരി: കാലപ്പഴക്കത്താൽ ഗതാഗത യോഗ്യമല്ലാത്ത ഇലന്തൂകടവ് പഴയ പാലം പൊളിച്ചു മാറ്റിയിട്ട് ഇന്ന് 3 വർഷങ്ങൾ പിന്നിടുന്നു.
കോടഞ്ചേരി,തിരുവമ്പാടി പഞ്ചായത്തുകളുടെ സഹകരണത്തോടെ നാട്ടുകാർ ശ്രമദാനമായി 1991വൈത്തിരിയിലെ ഇരുമ്പ് പാലം പൊളിച്ചു കൊണ്ട് വന്ന് ഇലന്തൂകടവിൽ സ്ഥാപിച്ച പാലമാണ് മൂന്നുവർഷങ്ങൾക്കു മുൻപ് ഉപയോഗ യോഗ്യമല്ലാത്തതിനെത്തുടർന്ന് പൊളിച്ചുമാറ്റിയത്.
കാലപ്പഴക്കത്താൽ ഗതാഗത യോഗ്യമല്ലാതായപ്പോൾ 2017 പൊതുമരാമത്ത് വകുപ്പ് പുതിയ പാലം ഇലന്തൂ കടവിൽ നിർമ്മിച്ചു.
മഹാപ്രളയത്തിൽ പഴയ പാലത്തിൽ വൻമരങ്ങൾ തടഞ്ഞ് പുഴ ഗതിമാറി ഒഴുകി അനവധി നാശനഷ്ടങ്ങൾ ഉണ്ടായപ്പോൾ അടിയന്തരമായി പഴയ പാലം പൊളിച്ചു മാറ്റുവാൻ ജില്ലാഭരണകൂടം തീരുമാനിക്കുകയായിരുന്നു.
തലമുറകളുടെ കഥ പറഞ്ഞ പഴയ പാലം പൊളിച്ചു മാറ്റിയിട്ട് ഇന്നേക്ക് 3 വർഷം
റിപ്പോർട്ട്:
സോബിൻ പുല്ലൂരാംപാറ ലൈജു നെല്ലിപ്പോയിൽ
The post തലമുറകളുടെ കഥ പറഞ്ഞ പുല്ലൂരാംപാറ ഇലന്തൂകടവ് പഴയ ഇരുമ്പ് പാലം പൊളിച്ചു മാറ്റിയിട്ട് ഇന്നേക്ക് മൂന്നുവർഷം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]