കോടഞ്ചേരി സമ്പൂർണ്ണ ശുചിത്വ ഗ്രാമപഞ്ചായത്ത് ആയി പ്രഖ്യാപിച്ചു.
5.6 .2023 ,”ലോക പരിസ്ഥിതി ദിനത്തിൽ” ചേർന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഹരിത സഭ യോഗത്തിൽ വെച്ച് കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി സമ്പൂർണ്ണ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു.
18. 3. 2023 മുതൽ ആരംഭിച്ച വിവിധങ്ങളായ ബോധവൽക്കരണ പരിപാടികൾ, കർമ്മ പരിപാടികൾ, ശുചീകരണ ഡ്രൈവുകൾ എന്നിവയുടെ പൂർത്തീകരണവും മേൽ പ്രവർത്തികളുടെ സോഷ്യൽ ഓഡിറ്റിംഗും നടത്തി ഗ്രാമപഞ്ചായത്തിന്റെ ഓരോ വാർഡുകളെയും മാലിന്യമുക്തമാക്കി ഘട്ടങ്ങളായി ഘട്ടംഘട്ടമായി പ്രഖ്യാപിച്ചിരുന്നു.
ആയതിന്റെ പരിസമാപ്തിയോന്നോണം ലോക പരിസ്ഥിതി ദിനത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ തുറകളിലുള്ള സംഘടനകളുടെയും വ്യക്തിത്വങ്ങളുടെയും സഹായസഹകരണത്തോടെ മുഴുവൻ അങ്ങാടികളും പൊതുവിടങ്ങളും സ്ഥാപനങ്ങളും വിദ്യാലയങ്ങളും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി കൊണ്ടാണ് ഈ മഹത്തായ ലക്ഷ്യം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കൈവരിച്ചത്.
ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം കേവലo ഒരു ദിവസം കൊണ്ട് മാത്രം തീരുന്നതല്ല മാലിന്യ സംസ്കരണം, രാഷ്ട്ര ബോധമുള്ള മുഴുവൻ പൗരന്മാരുടെയും നിരന്തരമായ സഹകരണത്തോടെയും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം പരമാവതി ഒഴിവാക്കിയും ഒരു തുണി സഞ്ചി എങ്കിലും ഓരോ വീടുകളിലും കരുതിവയ്ക്കുവാനും ഉള്ള ഒരു വ്യക്തി ശുചിത്വ ബോധം പൗരന്മാരിൽ സൃഷ്ടിച്ചെടുത്തുകൊണ്ട് മാത്രമേ ആത്യന്തികമായി ലക്ഷ്യം വിജയിക്കുകയുള്ളൂ.
ആയതിനാൽ 2024 മാർച്ച് 31നുള്ളിൽ ഇതിന്റെ തുടർ പ്രവർത്തനങ്ങൾ വിവിധങ്ങളായ സാമൂഹ്യ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടുകൂടി നടപ്പിലാക്കിക്കൊണ്ട് 100% പൂർത്തീകരിക്കുന്നതാണെന്നും ഹരിത ഗ്രാമസഭ പ്രഖ്യാപിച്ചു.
മാലിന്യ ശേഖരണ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കുകയും മലിന്യ സംസ്കരണ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുവാനും വിവിധങ്ങളായ ക്ഷേമപ്രവർത്തന പദ്ധതികൾ നടപ്പിലാക്കുവാനും യോഗം തീരുമാനിച്ചു.
“ഹരിത സഭ” യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്നാ അശോകൻ അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി ധവളപത്രം അവതരിപ്പിച്ചു
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാന സുബൈർ, വാർഡ് മെമ്പർ ചാൾസ് തയ്യിൽ എന്നിവർ ആശംസകൾ അർപ്പിച്ചു .
അസിസ്റ്റൻറ് സെക്രട്ടറി ബൈജു തോമസ് കഴിഞ്ഞ മൂന്ന് മാസത്തെ പ്രവർത്തന റിപ്പോർട്ട് പവർ പോയിൻറ് പ്രസന്റേഷനിലൂടെ അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ കെ പി. സ്വാഗതമാശംസിച്ച ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ ശാലു പ്രസാദ് നന്ദി അറിയിച്ചു.
ഹരിത കർമ്മ സേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, വ്യാപാരികൾ, ആരോഗ്യ പ്രവർത്തകർ, സെന്റ് ജോസഫ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ, എൻഎസ്എസ് വളണ്ടിയർമാർ, വായനശാല പ്രതിനിധികൾ, യുവജന ക്ലബ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
The post കോടഞ്ചേരി സമ്പൂർണ്ണ ശുചിത്വ ഗ്രാമപഞ്ചായത്ത് ആയി പ്രഖ്യാപിച്ചു. appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]