ഇൻസ്റ്റഗ്രാമിൽ ചില വീഡിയോകൾ വൈറലായി മാറുന്നത് വളരെ പെട്ടെന്നാണ്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇൻസ്റ്റാഗ്രാമിൽ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. സുബിൻ ഷാ എന്ന വ്യക്തി അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇത്. അദ്ദേഹം അദ്ദേഹത്തിൻറെ ഭാര്യയുടെ ഒപ്പം ഉള്ള ഇതുവരെയുള്ള ജീവിതം ആണ് വീഡിയോയിൽ പ്രതിപാദിക്കുന്നത്.
ഒരു ഹിന്ദു കുടുംബത്തിൽ ജനിച്ചു വളർന്ന പെൺകുട്ടിയാണ് ഇദ്ദേഹത്തിൻറെ ഭാര്യ. എന്നാൽ ഈ പെൺകുട്ടി സുബിൻ എന്ന മുസ്ലിം യുവാവിനെ ആണ് വിവാഹം ചെയ്തത്. ഹൈറാ എന്നാണ് ഈ പെൺകുട്ടിയുടെ ഇപ്പോഴത്തെ പേര്. സാറ എന്നു പേരുള്ള ഒരു മകൾ കൂടിയുണ്ട് ഈ ദമ്പതികൾക്ക്.
അതേ സമയം ഈ വീഡിയോ വൈറൽ ആയതോടെ നിരവധി സംഘപരിവാർ അനുഭാവികളാണ് വീഡിയോയുടെ താഴെ വളരെ മോശം കമന്റ് ഇടുന്നത്. ഇത് ലവ് ജിഹാദ് ആണ് എന്നും കേരള സ്റ്റോറി ആണ് എന്ന് ഒക്കെയാണ് ഇവർ പറയുന്നത്. അതേസമയം സംഘപരിവാർ അനുകൂലികൾക്ക് എതിരെ ശക്തമായ നിലപാട് എടുത്തു കൊണ്ട് പെൺകുട്ടി തന്നെ ഇതിന്റെ താഴെ കമൻറ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ കമൻറ് ഇപ്രകാരം:
“എടോ സുബിൻ ഷാ, ഇതിൽ വരുന്ന കമന്റ് കണ്ടിട്ട് താൻ വിഷമിക്കല്ലേ ട്ടോ. എനിക്ക് തന്നോട് ഇത്രയും സ്നേഹം എന്താണെന്ന് അറിയുമോ? “എനിക്ക് മുസ്ലിം ആകണം ഇക്കാ, ഞാൻ തട്ടമിട്ടോട്ടെ” എന്ന് ചോദിച്ചപ്പോൾ നീ എന്താ പറഞ്ഞത്, “മൈനേ, എനിക്ക് നിൻറെ പൊട്ടുംകുറിയും ആടി ഇഷ്ടമെന്ന്”. മറന്നിട്ടില്ല ഒന്നും, അന്നും ഇന്നും എന്നും സ്നേഹം മാത്രം. പിന്നെ താങ്ക്സ്, എൻറെ ഇഷ്ടത്തിന് കൂടെ നിന്നതിന്. സ്നേഹം മാത്രം. എനിക്ക് നിന്നെ സ്നേഹിക്കാൻ ഒരു മതവും വേണ്ട. ഏതു മതത്തിലും വേഷത്തിലും ഞാൻ കംഫർട്ടബിൾ ആണ്. പിന്നെ നെഗറ്റീവ് പറയുന്നവരോട്. കാണുന്ന കാഴ്ചയ്ക്ക് ഭംഗി തോന്നുന്നത് നമ്മൾ അത് നോക്കിക്കാണുന്ന രീതി അനുസരിച്ചാണ്. ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. കാരണം ഞാൻ ഒരു സ്വതന്ത്ര കിളി ആണ്. എനിക്ക് എന്റെ ഇഷ്ടം ചൂസ് ചെയ്യാൻ മറ്റൊരാളുടെയും അനുവാദം വേണ്ട. എല്ലായിപ്പോഴും അത് എൻറെ തീരുമാനം മാത്രമായിരിക്കും” – ഇതാണ് പെൺകുട്ടി പറയുന്നത്.
The post ഹിന്ദു പെൺകുട്ടിയെ വിവാഹം ചെയ്തു, ശേഷം പ്രണയത്തിന് മതമില്ല എന്ന ഡയലോഗും – യുവാവിനെതിരെ സംഘപരിവാർ അനുഭാവികളുടെ ആക്രമണം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]