അപകടം: കാലു തെറ്റിയാൽ മരണക്കുഴിയിൽ
കാരേറ്റ്–പാലോട് റോഡിൽ കാരേറ്റ് ജംക്ഷൻ മുതൽ കുറ്റിമൂട് വരെയുള്ള റോഡിന്റെ വശത്ത് പൈപ്ലൈൻ മാറ്റി സ്ഥാപിക്കുന്നതിനുവേണ്ടി നിർമിച്ച കുഴികൾ നികത്താതെ അപകടത്തിനിരയാക്കുന്നു.പഴയ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനു വേണ്ടിയാണ് കുഴി നിർമിച്ചത്. ശേഷം മതിയായ അളവിൽ മണ്ണിട്ടുനികത്തി കുഴി മൂടാത്തതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.
വിവിധ സ്ഥലങ്ങളിൽ 2 അടിയിലേറെ താഴ്ചയുള്ള കുഴികളുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയിൽ കുഴി മൂടിയിരുന്ന മണ്ണ് ഒലിച്ചുപോയി. കാൽനടക്കാർ, പ്രഭാത സവാരി നടത്തുന്നവർ എന്നിവർ സ്ഥിരമായി കുഴിയിൽ വീണ് പരുക്കേൽക്കുകയാണ്.
കൂടാതെ, ഇരുചക്രവാഹനങ്ങൾ, ഓട്ടോകൾ എന്നിവയും മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ അപകടക്കെണിയിൽ വീഴും. കാരേറ്റ് മുതൽ ശബരി ജംക്ഷൻ വരെയുള്ളിടത്താണ് കൂടുതൽ അപകടം നടക്കുന്നത്.
ഉടൻ പരിഹരിക്കും: പൊതുമരാമത്ത് – ജലഅതോറിറ്റി അധികൃതർ
പൈപ്ലൈനിൽ ജലം കടത്തിവിട്ടുള്ള പരിശോധന പൂർത്തിയായിട്ടില്ല.
അപ്രതീക്ഷിതമായി മഴയുണ്ടായതിനാൽ പൈപ്ലൈൻ കുഴിയിലെ മണ്ണ് താഴ്ന്നതാണ് പ്രശ്നത്തിനിടയാക്കിയത്. എത്രയും വേഗം പ്രശ്നം പരിഹരിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]