
അരുവിത്തുറ തിരുനാളിന് കൊടിയേറി; ആഘോഷങ്ങൾ ഒഴിവാക്കി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അരുവിത്തുറ ∙ അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ കൊടിയേറ്റി. തുടർന്ന് നടത്തിയ പുറത്തു നമസ്കാരത്തിന് ചോലത്തടം പള്ളി വികാരി ഫാ. തോമസ് തയ്യിൽ നേതൃത്വം നൽകി. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് ആഘോഷ പരിപാടികൾ ഒഴിവാക്കി ലളിതമായാണ് തിരുനാൾ നടത്തുന്നത്.
ഏപ്രിൽ 23ന് രാവിലെ 5.30നും 6.45നും 8നും വിശുദ്ധ കുർബാനയും നൊവേനയും. 9.30ന് തിരുസ്വരൂപ പ്രതിഷ്ഠ. തുടർന്ന് 10നും 12നും 1.30നും 2.45നും 4നും വിശുദ്ധ കുർബാന, നൊവേന. ഉച്ചകഴിഞ്ഞ് 4.30ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട് കുർബാന അർപ്പിച്ചു സന്ദേശം നൽകും. 6.30ന് തിരുനാൾ പ്രദക്ഷിണം. 24ന് രാവിലെ 5.30നും 6.45നും 8നും വിശുദ്ധ കുർബാന, നൊവേന. 10ന് തിരുനാൾ റാസ. സീറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ കാർമികത്വം വഹിക്കും. 12.30ന് പകൽ പ്രദക്ഷിണം. 3നും 4.15നും 5.30നും 6.45നും വിശുദ്ധ കുർബാന, നൊവേന.
ഏപ്രിൽ 25ന് ഇടവകക്കാരുടെ തിരുനാൾ. രാവിലെ 5.30നും 6.45നും 8നും 9.15നും 10.30നും 12നും 1.30നും 2.45 നും വിശുദ്ധ കുർബാന, നൊവേന. 4.30ന് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ വിശുദ്ധ കുർബാന അർപ്പിക്കും. 7ന് വിശുദ്ധ ഗീവർസിന്റെ തിരുസ്വരൂപം അൾത്താരയിൽ പുനഃപ്രതിഷ്ഠിക്കും. ഏപ്രിൽ 26ന് രാവിലെ 5.30നും 6.30നും 7.30നും 10.30നും വൈകിട്ട് 4നും നൊവേന. ഏപ്രിൽ 28, 29, 30 തീയതികളിൽ രാവിലെ 5.30നും 6.30നും 7.30നും 10.30നും 4നും വൈകിട്ട് 7നും വിശുദ്ധ കുർബാന, നൊവേന. എട്ടാമിടമായ മേയ് ഒന്നിന് തിരുനാൾ സമാപിക്കും. രാവിലെ 5.30, 6.45, 8.00, 10.30, 12.00, 1.30, 2.45, 4.00, 6.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന, നൊവേന. മേയ് 2 മരിച്ചവരുടെ ഓർമ ദിനം. സെമിത്തേരി സന്ദർശനം. രാവിലെ 5.30നും 6.30നും 8നും 9നും 10.30നും 12നും 2.30നും 4നും വിശുദ്ധ കുർബാന.