
മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കകൾ കൂടുമ്പോൾ, ഇപ്പോഴുള്ള അവസരം ശരിയായി വിനിയോഗിക്കാൻ ഉപദേശിക്കുകയാണ് ‘റിച്ച് ഡാഡ്, പുവർ ഡാഡ്’ ഗ്രന്ഥകർത്താവ് റോബർട്ട് കിയോസാക്കി. 2025 ൽ എല്ലാ രാജ്യങ്ങളിലും വീണ്ടും കടം പെരുകുമ്പോൾ ശരിയായ നിക്ഷേപം നടത്തേണ്ടത് ഈ സമയത്തിന്റെ ആവശ്യമാണ് എന്ന് അദ്ദേഹം എടുത്ത് പറയുന്നു.
ഓഹരിയിലും, ബിറ്റ് കോയിനിലും ഇപ്പോഴുള്ള ഇടിവുകളെ അവസരമാക്കണം എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. “സ്വർണം, വെള്ളി, ബിറ്റ് കോയിൻ ഇവ വാങ്ങുന്നതായിരിക്കും ഭാവിയിൽ സമ്പത്ത് കുന്നു കൂട്ടാനുള്ള ഉപാധി” എന്ന് അദ്ദേഹം എക്സിലൂടെ ആവർത്തിക്കുകയാണ്. സ്വർണ വില ഇപ്പോൾ ഏറ്റവും ഉയരത്തിലാണെങ്കിലും, ഇനിയും ഉയരാനുള്ള സാഹചര്യം ഉണ്ടെന്നാണ് അഭിപ്രായം.
നിഷ്ക്രിയ വരുമാനം സൃഷ്ടിക്കാൻ സാധിക്കുന്ന ആസ്തികൾ ആയിരിക്കും ഭാവിയിൽ സുരക്ഷിതം എന്ന കാര്യവും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. ഏറ്റവും കൂടുതൽ വിൽക്കപ്പെട്ടിട്ടുള്ള പേഴ്സണൽ ഫിനാൻസ് പുസ്തകമായ റിച്ച് ഡാഡ്, പുവർ ഡാഡ്’ ഗ്രന്ഥകർത്താവ് അടുത്ത പത്തു വർഷത്തിൽ (2035 ൽ) ബിറ്റ് കോയിൻ 10ലക്ഷം ഡോളറിലെത്തുമെന്നും, സ്വർണം 30000 ഡോളറിൽ എത്തുമെന്നും പറഞ്ഞത് സാമ്പത്തിക ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.
(ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ടമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.)
English Summary:
Robert Kiyosaki (“Rich Dad Poor Dad”) predicts Bitcoin will hit $1 million and gold $30,000. Learn why he advises leveraging current market dips for smart investments in 2025 and beyond.
mo-business-gold mo-business-economy mo-business-investment 74at65i9lnnnob9av8n2nocf3j-list 5epbe18ll3m0q02op3vd7vvg5r 7q27nanmp7mo3bduka3suu4a45-list mo-business-bitcoin mo-business-cryptocurrency