ബെയ്ജിങ്∙ യുഎസുമായി വ്യാപാരക്കരാർ ഉണ്ടാക്കുന്ന രാജ്യങ്ങൾ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. യുഎസിനെ പിന്തുണയ്ക്കുകയും ചൈനയെ ബാധിക്കുന്ന തരത്തിൽ കരാറുകൾ ഉണ്ടാക്കുകയും ചെയ്യുന്ന രാജ്യങ്ങൾക്കു തിരിച്ചടിയുണ്ടാകുമെന്ന് ഇന്നലെ ചൈനീസ് വിദേശകാര്യ മന്ത്രാലയമാണു വ്യക്തമാക്കിയത്. മറ്റു രാജ്യങ്ങൾക്ക് യുഎസ്, പകരം തീരുവയിൽ സാവകാശം നൽകുകയും ഇക്കാലയളവിൽ തീരുവ 10 ശതമാനമാക്കുകയും ചെയ്തപ്പോൾ ചൈനയ്ക്ക് 245% വരെയാണു നികുതി. ചൈന യുഎസ് ഉൽപന്നങ്ങൾക്ക് 125 ശതമാനം തീരുവയും നടപ്പാക്കി. 

യുഎസിനെ പ്രീതിപ്പെടുത്തുന്നത് സമാധാനം കൊണ്ടുവരില്ലെന്നും വ്യാപാരയുദ്ധത്തിൽ ഇത്തരം വിട്ടുവീഴ്ചകൾ നല്ലതല്ലെന്നും ചൈന വ്യക്തമാക്കി. ഇന്ത്യ, ജപ്പാൻ അടക്കം ഒട്ടേറെ രാജ്യങ്ങൾക്കും യൂറോപ്യൻ യൂണിയൻ, ആസിയാൻ പോലുള്ള സംഘടനകൾക്കും ചൈനയും യുഎസുമായി വ്യാപാരമുണ്ട്.

English Summary:

China warns countries against signing trade deals with the US, threatening repercussions for those who do. Beijing’s statement highlights the escalating trade tensions and the difficult choices facing many nations.