ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (Trai) കഴിഞ്ഞ ജനുവരി വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 119 കോടിയായി. വരിക്കാരുടെ എണ്ണത്തിൽ വയർലൈൻ, മൊബൈൽ സെഗ്മെന്റുകളിൽ എയർടെലാണ് ജനുവരി മാസത്തിൽ കൂടുതൽ നേട്ടമുണ്ടാക്കിയത്.

എയർടെലിന് ഒരു മാസത്തിനുള്ളിൽ 16.53 ലക്ഷം മൊബൈൽ വരിക്കാരെ ലഭിച്ചു. ആകെ മൊബൈൽ വരിക്കാരിൽ 46.5 കോടി റിലയൻസ് ജിയോ വരിക്കാരാണ്. രണ്ടാം സ്ഥാനത്തുള്ള എയർടെലിന് 38.69 കോടി വരിക്കാർ. വി (വോഡഫോൺ–ഐഡിയ) ക്ക് 13 ലക്ഷം വരിക്കാരെയും ബിഎസ്‌എൻഎലിന് 3.69 ലക്ഷം വരിക്കാരെയും കഴിഞ്ഞ ജനുവരി മാസത്തിൽ നഷ്ടമായി.

English Summary:

India’s telecom subscriber base hits 1.19 billion, with Airtel leading in new additions in January. Reliance Jio maintains its top position with 465 million subscribers.