
തിരുവനന്തപുരം: മുതലപ്പൊഴി വിഷയത്തിൽ ഒരു വിഭാഗം ആളുകൾ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നെന്ന് മന്ത്രി വി ശിവൻകുട്ടി. വിഷയവുമായി ബന്ധപ്പെട്ട് എംഎൽഎ വി ശശിയുടെ ഓഫീസ് അടിച്ചു തകർത്തത് ജനാധിപത്യത്തിന്റെ എല്ലാ അതിരുകളെയും ലംഘിച്ചുകൊണ്ടാണ്, വി ശശി മുതലപ്പെഴിയിൽ പ്രശ്ന പരിഹാരത്തിന് അശ്രാന്ത പരിശ്രമം നടത്തിയിട്ടുണ്ടെന്നും എംഎൽഎയുടെ ഓഫീസ് അടിച്ച് തകർത്തവർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നിലവിൽ മുതലപ്പൊഴി ഹാർബറിൽ രൂപപ്പെട്ട മണൽത്തിട്ട ഭാഗാകമായി മുറിക്കാൻ തുടങ്ങിയിട്ടുണ്ട്. വ്യാഴാഴ്ച വലിയ ഡ്രഡ്ജർ കൊണ്ടുവന്ന് മണൽനീക്കം നടത്തുമെന്ന് കരാറുകാർനൽകിയ ഉറപ്പിലാണ് ഭാഗയിമമായി തിട്ടമുറിക്കാൻ സമരസമിതി സമ്മതിച്ചത്. നിലവിൽ 4 എക്സ്കവേറ്ററുകൾ, ജെസിബി, ഡ്രഡ്ജറുകൾ, മണൽ നീക്കം ചെയ്യാൻ ടിപ്പറുകൾ എന്നിവ മുതലപ്പൊഴിയിൽ പ്രവർത്തിക്കുന്നുണ്ട്. രണ്ട് എക്സ്കവേറ്ററുകൾ കൂടി ഉടൻ എത്തിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]