
കുവൈറ്റ്: കുവൈറ്റ് ഓർത്തഡോക്സ് സമൂഹം ഉയിർപ്പ് പെരുന്നാൾ കൊണ്ടാടി. മരണത്തെ ജയിച്ച ക്രിസ്തു മാനവരാശിക്കു നൽകിയ സമാധാനത്തിന്റെയും പ്രത്യാശയുടേയും വലിയ സന്ദേശം ഏവരും അനുസ്മരിച്ചു. സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19, ശനിയാഴ്ച്ച വൈകിട്ട് ഇന്ത്യൻ സെന്റ്രൽ സ്കൂൾ അങ്കണത്തിൽ നടന്ന ഉയർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്കും, തുടർന്ന് നടന്ന സമൂഹബലിയ്ക്കും മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോർജ്ജ് പാറക്കൽ, സഹവികാരി റവ. ഫാ. മാത്യൂ തോമസ്, റവ. ഫാ. ഗീവർഗീസ് ജോൺ എന്നിവർ നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]