
മാർപാപ്പയുടെ മരണകാരണം പക്ഷാഘാതവും ഹൃദയസ്തംഭനവും; വാർത്താക്കുറിപ്പിറക്കി വത്തിക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വത്തിക്കാൻ സിറ്റി∙ മാർപാപ്പയുടെ മരണകാരണം പക്ഷാഘാതവും ഹൃദയസ്തംഭനവുമെന്ന് വത്തിക്കാൻ. പക്ഷാഘാതത്തെ തുടർന്ന് കോമയിലായ പാപ്പയ്ക്ക് പിന്നീട് ഹൃദയസ്തംഭനവുമുണ്ടായി. വത്തിക്കാൻ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് ഡയറക്ടർ പ്രഫ. ആൻഡ്രിയ ആർക്കെഞ്ജെലിയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചതെന്നും വത്തിക്കാൻ പത്രക്കുറിപ്പിൽ പറഞ്ഞു.
അതേസമയം, ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികദേഹം വത്തിക്കാനിലെ സാന്ത മാർട്ട ചാപ്പലിൽ എത്തിക്കും. വൈകിട്ട് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ മാർപാപ്പയ്ക്കായി ആയിരങ്ങൾ വിശുദ്ധ ജപമാല പ്രാർഥന അർപ്പിച്ചു. കർദിനാൾ മൗറോ ഗാംബറ്റി ജപമാല പ്രാർഥനയ്ക്ക് നേതൃത്വം നൽകി.