
തിരുവനന്തപുരം : സ്വാതന്ത്രന്മാരെ സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്ന് മുതിർന്ന സിപിഎം നേതാവ് ടികെ ഹംസ. നിലമ്പൂർ എംഎൽഎ ആയിരുന്ന പിവി അൻവർ പാർട്ടിക്ക് നൽകിയ പാഠം അതാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്രർ വേണ്ടെന്നല്ല, സ്വതന്ത്രർക്ക് മേൽ ഇടത്പക്ഷ വോട്ടുകളാണ് അൻവറിന് ലഭിച്ചത്. ഇതിൽ ഒരു ചോർച്ചയും വന്നിട്ടില്ല. അൻവർ രാഷ്ട്രീയക്കാരനല്ല, അൻവർ ബിസിനസുകാരനും റിയൽ എസ്റ്റേറ്റ്കാരനും മാത്രമാണ്. രണ്ട് തവണ വോട്ട് ചെയ്ത ജനങ്ങളോട് അൻവർ നന്ദി കാണിച്ചില്ല. പാർട്ടിക്ക് നിയന്ത്രണം വേണം. നിലമ്പൂരിൽ ഇടതുപക്ഷത്തിന് അൻവർ ഒരു വെല്ലുവിളി അല്ല. അൻവറിന്റെ ശക്തി കൊണ്ടല്ല രണ്ട് തവണ ജയിച്ചത്. എംഎൽഎ സ്ഥാനം രാജിവച്ചതിനും സർക്കാറിനോട് ചെയ്ത വഞ്ചനക്കും ജനം തിരിച്ചടി നൽകും .
പാർട്ടി വിട്ടതിന് ശക്തമായ കാരണം പോലും ഉയർത്താനായില്ല. സ്വർണ്ണ കള്ളക്കടത്തുകാരെ സംരക്ഷിക്കണം എന്നാണ് അൻവർ ആവശ്യപ്പെടുന്നത്. അത് നടക്കാത്തത് കൊണ്ടാണ് മുന്നണി വിട്ടത്. ഇടതുമുന്നണിക്ക് സ്വന്തം സ്ഥാനാർത്ഥി ഉണ്ടാകും. മറ്റു പാർട്ടികളിലെ സ്ഥാനമോഹികളെ നോക്കിയല്ല തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആര് സ്ഥാനാർത്ഥിയായാലും യുഡിഎഫ് വിജയിക്കുമെന്ന് വി.എസ്.ജോയ്
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര് സ്ഥാനാർത്ഥിയായാലും യുഡിഎഫ് വിജയിക്കുമെന്ന് കോൺഗ്രസ് നേതാവ് വി.എസ്.ജോയ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സ്ഥാനാർത്ഥിക്ക് യോഗ്യരായ ഒരുപാട് പേരുണ്ട്. യോഗ്യരായ ഒരാളെ പാർട്ടി ഹൈക്കമാൻഡ് പ്രഖ്യാപിക്കും. ആരെ തീരുമാനിച്ചാലും പാർട്ടി ഒറ്റക്കെട്ടായി നിൽക്കും, വിജയിപ്പിക്കും. വ്യക്തിതാൽപര്യങ്ങൾക്ക് പ്രസക്തിയില്ല, വിജയം മാത്രമാണ് ലക്ഷ്യം. നിലമ്പൂരിൽ നടക്കുന്നത് രാഷ്ട്രീയമായ മത്സരമാണ്. ഒരു സോഷ്യൽ എഞ്ചിനീയറിംഗും വർഗീയ ചേരി തിരിവും നടക്കില്ല. മുസ്ലിം ലീഗുമായി എക്കാലത്തേയും മികച്ചബന്ധം, മുന്നണിയിൽ പ്രശ്നങ്ങൾ ഇല്ല. ഇടതു സർക്കാറിനെതിരായ ജനവിധിയാണ് ഉണ്ടാവുക.പിവി അൻവർ ഉയർത്തിയ വിഷയങ്ങളും മണ്ഡലത്തിൽ ചർച്ചയാകും. അൻവറിന്റെ പിന്തുണ യുഡിഎഫിന് കൂടുതൽ ശക്തി പകരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]