
‘ഞാൻ മോണ്സ്റ്ററെ കൊന്നു’: ഐപിഎസുകാരന്റെ ഭാര്യയോട് വിഡിയോ കോളിൽ പല്ലവി; പൊലീസെത്തിയപ്പോൾ വാതിൽ തുറന്നില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെംഗളൂരു∙ കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ (68) പൊലീസിനെ ഭാര്യ പല്ലവി ആദ്യം അറിയിച്ചത് ഐപിഎസുകാരന്റെ ഭാര്യയെ. കുടുംബസുഹൃത്തായ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വിഡിയോ കോൾ വിളിച്ചാണ് പല്ലവി കൊലപാതകവിവരം അറിയിച്ചത്. വൈകിട്ട് 4.30ഓടെ വിഡിയോ കോൾ ചെയ്ത് ‘ഞാനൊരു മോൺസ്റ്ററെ കൊന്നു’ എന്ന് പല്ലവി പറഞ്ഞു. ഈ സുഹൃത്താണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് വീട്ടിലെത്തിയപ്പോൾ പല്ലവിയും മകളും വാതിൽ തുറന്നില്ല. ബലംപ്രയോഗിച്ചാണ് പൊലീസ് വീട്ടിനുള്ളിൽ കയറിയത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓം പ്രകാശും പല്ലവിയുടെ തമ്മിൽ സ്വത്തിന്റെ പേരിൽ തർക്കങ്ങളുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഓം പ്രകാശിന് ദണ്ഡേലിയിൽ കുറച്ച് സ്വത്ത് ഉണ്ടായിരുന്നു. ഇത് അദ്ദേഹം സഹോദരിയുടെ പേരിലാണ് റജിസ്റ്റർ ചെയ്തത്. ഇതിന്റെ പേരിൽ പല്ലവി വഴക്കുണ്ടാക്കിയിരുന്നു. സഹോദരിയെ കുറിച്ച് സംസാരിക്കരുതെന്ന് പല്ലവിയെ ഓം പ്രകാശ് താക്കീത് ചെയ്തിരുന്നെന്നും പൊലീസ് പറയുന്നു. മറ്റു ചില സ്വത്തുക്കൾ മകന്റെ പേരിലും ഓം പ്രകാശ് എഴുതിവച്ചിരുന്നു. മകന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ വൈകിട്ടാണ് ഓം പ്രകാശിനെ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ 6 കുത്തേറ്റിട്ടുണ്ടെന്നും മുഖത്ത് അടിയേറ്റ പാടുകളുണ്ടെന്നും പൊലീസ് പറഞ്ഞു. ഗുണ്ടാസംഘങ്ങളുടെ സഹായം തേടിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് കുടുംബത്തിന് ക്രിമിനൽ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നും സൂചനയുണ്ട്.
ഓംപ്രകാശ് തന്നെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചെന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ വാട്സാപ് ഗ്രൂപ്പിൽ 5 ദിവസം മുൻപ് പല്ലവി ആരോപിച്ചിരുന്നു. തോക്കുമായി അദ്ദേഹം വീടിനുള്ളിലൂടെ നടക്കുന്നുണ്ടെന്നും പല്ലവി ഗ്രൂപ്പിൽ പറഞ്ഞു. സംഭവത്തിൽ ഭാര്യ പല്ലവി, മകൾ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
ബിഹാർ സ്വദേശിയായ ഓംപ്രകാശ് കർണാടക കേഡർ 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. 2015ൽ ഡിജിപിയായ അദ്ദേഹം രണ്ടു വർഷത്തിനുശേഷം വിരമിച്ചു.