
അപ്പുക്കുട്ടന്റെ ഉറ്റവരെ ആശ്വസിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല: വിടചൊല്ലി വീടും വിദ്യാലയവും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കടമ്പനാട് ∙ അപ്പുക്കുട്ടന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചപ്പോൾ ഉറ്റവരെയും ബന്ധുജനങ്ങളെയും ആശ്വസിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. കുരുന്നിന്റെ വേർപാട് വേദനയായി മാറിയ വീട്ടിലെ നൊമ്പരക്കാഴ്ച കണ്ടുനിന്നവരെയും കണ്ണീരിലാഴ്ത്തി. അഭിരാം പഠിക്കുന്ന സ്കൂളിലെ പൊതുദർശനത്തിനു ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജില്ലാ പഞ്ചായത്തംഗം സി.കൃഷ്ണകുമാർ, പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, വൈസ് പ്രസി.എസ്.രാധാകൃഷ്ണൻ, സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, കെ.പി.ഉദയഭാനു, ഏരിയ സെക്രട്ടറി എസ്.മനോജ്, ഡിസിസി വൈസ് പ്രസി.എം ജി കണ്ണൻ, പൊതു പ്രവർത്തകരായ പഴകുളം ശിവദാസൻ, റജി മാമ്മൻ, ബിജിലി ജോസഫ്, മണ്ണടി പരമേശ്വരൻ, ഷാബു ജോൺ, എ.ആർ.അജീഷ് കുമാർ, എം.ആർ.ജയപ്രസാദ് എന്നിവർ ആദരാജ്ഞലി അർപ്പിച്ചു.
വീട് സന്ദർശിച്ച് ജില്ലാ കലക്ടർ
പത്തനംതിട്ട ∙ ജില്ലാ കലക്ടർ പ്രേം കൃഷ്ണൻ ഇന്നലെ വൈകിട്ട് 6ന് അഭിരാമിന്റെ വീട് സന്ദർശിച്ചു സർക്കാരിൽ നിന്നുള്ള അടിയന്തര ധനസഹായത്തിന്റെ നടപടി ക്രമങ്ങൾ പൂർത്തിയായി വരുന്നതായും ഇതുമായി ബന്ധപ്പെട്ട് വേണ്ട രേഖകൾ ഹാജരാക്കണമെന്നും കലക്ടർ കുടുംബത്തെ അറിയിച്ചു.