
‘രോഗികളുടെ നീണ്ടനിര; ഡോക്ടർക്ക് കലികയറി’: 77 വയസ്സുകാരന് ക്രൂര മർദനം- വിഡിയോ
ഭോപാൽ∙ ഭാര്യയുടെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ 77 വയസ്സുകാരന് ഡോക്ടറുടെ ക്രൂര മർദനം. ഛത്തർപുരിലെ ആശുപത്രിയിലാണ് സംഭവം.
കഴിഞ്ഞ ഏപ്രിൽ 17ന് ആണ് സംഭവം. ഉദ്ദവ്ലാൽ ജോഷിയെന്ന വയോധികനെ ഡോക്ടർ മർദിക്കുന്നതിന്റെയും ആശുപത്രി വരാന്തയിലൂടെ വലിച്ചിഴയ്ക്കുന്നതിന്റെയും ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
ഡോക്ടർ ആശുപത്രിയിലേക്ക് കടന്നുവന്നപ്പോൾ രോഗികളുടെ വലിയ നിര ഉണ്ടായിരുന്നതായും ഇതിൽ പ്രകോപിതനായാണ് ഭാര്യയ്ക്കൊപ്പം വരിയിൽ നിന്ന തന്നെ മർദിച്ചതെന്നും ഉദ്ദവ്ലാൽ മാധ്യമങ്ങളോട് പറഞ്ഞു. ഡോക്ടർ മർദിച്ചെന്നും നില തെറ്റി നിലത്തുവീഴാൻ തുടങ്ങിയപ്പോൾ അവിടെ നിന്ന് വലിച്ചിഴച്ച് പൊലീസ് ഔട്ട്പോസ്റ്റിന്റെ ഭാഗത്തേക്ക് കൊണ്ടുപോയെന്നും ഉദ്ദവ്ലാൽ പറഞ്ഞു.
ഡോക്ടറുടെ മർദനത്തിൽ ഭാര്യയ്ക്കു പരുക്കേറ്റതായും അദ്ദേഹം പറഞ്ഞു. സംഭവം നടക്കുന്ന സമയം ആശുപത്രിയിൽ ഉണ്ടായിരുന്ന മറ്റാരോ പകർത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]