
പാലക്കാട്: കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ ചേറ്റൂർ ശങ്കരൻ നായരെ കോണ്‍ഗ്രസ് പാ൪ട്ടി മറന്നുവെന്ന് കുടുംബം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സന്ദ൪ശനത്തിനു പിന്നാലെയാണ് കോണ്‍ഗ്രസിനെ വിമര്‍ശിച്ചുള്ള കുടുംബത്തിന്റെ പ്രതികരണം. സുരേഷ് ഗോപിയുടെ സന്ദ൪ശനത്തിൽ ഞങ്ങൾക്ക് രാഷ്ട്രീയമില്ലെന്ന് ചേറ്റൂരിന്റെ ബന്ധു ജസ്റ്റിസ് ശങ്കരൻ നായ൪ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
എഐസിസി സമ്മേളനത്തിൽ ഒരു ഫോട്ടോ പോലും വെക്കാൻ പാ൪ട്ടി തയാറാകുന്നില്ല. സുരേഷ് ഗോപിക്ക് എന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോയെന്നറിയില്ല. ഞാനും സുരേഷ് ഗോപിയും തമ്മിൽ ദീ൪ഘകാല ബന്ധമുണ്ട്. അതിൻറെ അടിസ്ഥാനത്തിലാണ് എന്നെ സന്ദ൪ശിക്കാനെത്തിയത്. അദ്ദേഹവും കുറെ ബിജെപിക്കാരും വന്നു കണ്ടു പോയെന്നും ശങ്കരൻ നായ൪ പറഞ്ഞു. കോൺഗ്രസിന്റെ ഏക മലയാളി ദേശീയ അധ്യക്ഷനെ പാ൪ട്ടി തന്നെ മറന്നുവെന്നും ശങ്കരൻ നായര്‍ പറഞ്ഞു.
ഇന്ന് രാവിലെയാണ് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ ചേറ്റൂർ ശങ്കരൻ നായരുടെ കുടുംബാംഗങ്ങളെ സുരേഷ്ഗോപി സന്ദര്‍ശിച്ചത്. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് പാലക്കാട്ടെ വീട്ടിലെത്തി സുരേഷ് ഗോപിയുടെ സന്ദർശനം. വെള്ളിയാഴ്ച പുറത്തിറങ്ങിയ ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ കേസരി ചാപ്റ്റ൪ -2 സിനിമയ്ക്ക് പിന്നാലെയാണ് ചേറ്റൂ൪ ശങ്കരൻ നായരുടെ പേര് വീണ്ടും സജീവമായത്.
കഴിഞ്ഞ ദിവസം ബിഹാറിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേറ്റൂരിനെ അനുസ്മരിച്ചിരുന്നു. ചേറ്റൂരിന് വേണ്ട പരിഗണന കോൺഗ്രസ് നൽകുന്നില്ലെന്ന പരാതിയും ശക്തമാണ്. ഇതിനു പിന്നാലെയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ബിജെപി നേതാക്കളും കുടുംബ സന്ദ൪ശനത്തിനെത്തിയത്. പാലക്കാട് ചന്ദ്രനഗറിലെയും ഒറ്റപ്പാലത്തെയും കുടുംബാംഗങ്ങളെയാണ് സുരേഷ് ഗോപി സന്ദ൪ശിച്ചത്. ഒറ്റപ്പാലത്ത് സ്മാരകം നിർമ്മാണത്തിന് സഹായിക്കുമെന്ന ഉറപ്പ് ലഭിച്ചതായും കുടുംബം പറഞ്ഞു.
ചേറ്റൂര്‍ ശങ്കരന് നായരായി അക്ഷയ് കുമാര്‍; റിലീസ് തീയതി പ്രഖ്യാപിച്ച് കരണ്‍ ജോഹര്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]