
അരുവിത്തുറ തിരുനാളിന് ചൊവ്വാഴ്ച കൊടിയേറും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അരുവിത്തുറ∙ ചരിത്ര പ്രസിദ്ധമായ അരുവിത്തുറ തിരുനാളിന് ചൊവ്വാഴ്ച (ഏപ്രിൽ 22) കൊടിയേറും. രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് 23നും സിറോ മലബാർ സഭ കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ 24 നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ 25 നും ഷംഷാബാദ് രൂപതാ സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ മെയ് ഒന്നിനും കുർബാനകൾ അർപ്പിച്ച് സന്ദേശം നൽകും.
22ന് രാവിലെ 5.30നും 6.45നും 8നും 9.30നും 10.30നും 11നും വൈകുന്നേരം 4നും കുർബാന, നൊവേന. 5.45ന് കൊടിയേറ്റ്, 6ന് പുറത്തു നമസ്കാരം, 6.45ന് 101 പൊൻകുരിശുമേന്തി നഗരപ്രദക്ഷിണം.
23ന് രാവിലെ 5.30നും 6.45നും 8നും കുർബാനയും നോവനയും. 9.30 ന് അരുവിത്തുറ വല്യച്ഛൻ എന്ന് അറിയപ്പെടുന്ന വി. ഗീവർഗീസ് സഹദായുടെ അത്ഭുത തിരുസ്വരുപം പള്ളിയുടെ മോണ്ഡലത്തിൽ പ്രതിഷ്ഠിക്കും. തുടർന്ന് 10നും 12നും 1.30നും 2.45നും 4.30 നും കുർബാന, നൊവേന. 6.30ന് തിരുനാൾ പ്രദക്ഷിണം.
24 ന് രാവിലെ 5.30നും 6.45നും 8നും 10നും കുർബാന, നൊവേന. 12.30ന് വിശുദ്ധ ഗീവർഗീസ് സഹദായുടെയും മറ്റ് വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പകൽ പ്രദക്ഷിണം. 3നും 4.15നും 5.30നും 6.45നും കുർബാന, നൊവേന.
25 ന് ഇടവകക്കാരുടെ തിരുനാൾ. രാവിലെ 5.30 നും 6.45 നും 8 നും 9.15നും 10.30നും ഉച്ചയ്ക്ക് 12 നും 1.30 നും 2.45 നും 4.30 നും കുർബാന, നൊവേന. വൈകീട്ട് 7ന് വി. ഗീവർസിന്റെ തിരുസ്വരൂപം അൾത്താരയിൽ പുനപ്രതിഷ്ഠിക്കും. 7.30ന് ഫ്യൂഷൻ.
ഏപ്രിൽ 26ന് രാവിലെ 5.30നും 6.30നും 7.30നും 10.30നും വൈകുന്നേരം 4നും നൊവേന. ഏപ്രിൽ 28, 29, 30 തീയതികളിൽ രാവിലെ 5.30നും 6.30നും 7.30നും 10.30നും 4നും വൈകുന്നേരം 7നും കുർബാന, നൊവേന.
എട്ടാമിടമായ മെയ് ഒന്നിന് തിരുനാൾ സമാപിക്കും. രാവിലെ 5.30, 6.45, 8.00, 10.30, ഉച്ചയ്ക്ക് 12.00, 1.30, 2.45, വൈകീട്ട് 4.00, 6.30 എന്നീ സമയങ്ങളിൽ കുർബാന, നൊവേന. മെയ് 2ന് മരിച്ചവരുടെ ഓർമ ദിനം, സെമിത്തേരി സന്ദർശനം. രാവിലെ 5.30 നും 6.30 നും 8 നും 9നും 10.30നും ഉച്ചയ്ക്ക് 12നും 2.30നും 4 നും കുർബാന.
അരുവിത്തുറ പള്ളിയില് നടക്കുന്ന പ്രധാന നേർച്ചകൾ 12 തിരി കത്തിച്ചുള്ള പാട്ടു കുർബാന, നൊവേന, അരി നേർച്ച, കള്ളപ്പം നേർച്ച, ഏലക്കാ മാല നേർച്ച, വാഴക്കുല നേർച്ച, കുരുമുളക് നേർച്ച, കോഴി നേർച്ച, നേർച്ച രൂപങ്ങൾ സമർപ്പിക്കുക എന്നിവയാണ്. കൊടിയേറ്റിന് ശേഷം വടക്കേക്കര കുരിശു പള്ളിയിലേക്ക് നടക്കുന്ന 101 സ്വർണ്ണ കുരിശുമേന്തിയുള്ള നഗര പ്രദക്ഷിണമാണ് മറ്റൊരു പ്രധാന ആകർഷണം.