
ഓൺലൈൻ സൈബർ തട്ടിപ്പ്: ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ ഒരാൾ റിമാൻഡിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊരട്ടി ∙ ഗ്ലോബൽ ഇ എന്ന വെബ്സൈറ്റ് വഴി വിവിധ ഉൽപന്നങ്ങൾക്കു റേറ്റിങ് (ഉയർന്ന ഗുണ നിരക്ക്) നടത്തുന്നതു വഴി വരുമാനം ലഭിക്കുമെന്നു വിശ്വസിപ്പിച്ചു അന്നമനട മാമ്പ്ര സ്വദേശി ചന്ദ്രത്തിൽ ജിഹാബിൽ നിന്നു 4.24 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കൊല്ലം ഞാറക്കൽ സ്വദേശി അലീന മൻസിലിൽ അമീറിനെയാണു (26) ഇൻസ്പെക്ടർ അമൃത് രംഗൻ അറസ്റ്റ് ചെയ്തത്. ടെലഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം വെബ്സൈറ്റ് വഴി മികച്ച വരുമാനമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ചു വിവിധ അക്കൗണ്ടുകളിലേക്കു പണം അയപ്പിച്ചായിരുന്നു തട്ടിപ്പ്. 4നു പ്രതികൾ അയച്ചു കൊടുത്ത ലിങ്കിലൂടെ ‘ഗ്ലോബൽ ഇ’ എന്ന വെബ്സൈറ്റിൽ കയറി ഉൽപന്നങ്ങൾക്ക് റേറ്റിങ് ചെയ്യിപ്പിക്കുകയും അതിനു പ്രതിഫലമായി 1,000 രൂപ നൽകുകയും ചെയ്തു.
8നു, പ്രതികൾ പറഞ്ഞ ലക്ഷ്യം പൂർത്തിയാക്കണമെങ്കിൽ (ടാർഗറ്റ് അച്ചീവ്) പണം അടയ്ക്കണമെന്നു പറഞ്ഞു വിശ്വസിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പണം നൽകി. പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ടാർഗറ്റ് പൂർത്തായാക്കിയാൽ മാത്രമേ പണം പിൻവലിക്കാനാകൂ എന്നറിയിച്ചു. ഇതോടെ തട്ടിപ്പാണെന്നു മനസ്സിലാക്കി ജിഹാബ് എൻസിആർപി പോർട്ടലിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐ റെജിമോൻ, എഎസ്ഐ ഷീബ, സീനിയർ സിപിഒമാരായ അഭിലാഷ് രാജൻ, ശ്രീനാഥ്, പ്രവീൺ, സജീഷ്കുമാർ, ഫൈസൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.