
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾ എളുപ്പം അകറ്റാം ; ചെയ്യേണ്ട കാര്യങ്ങൾ ഇതൊക്കെ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾ എളുപ്പം അകറ്റാം ; ചെയ്യേണ്ട കാര്യങ്ങൾ ഇതൊക്കെ
വേനൽക്കാലത്ത് വിവിധ തരത്തിലുള്ള ദഹനപ്രശ്നങ്ങൾ ഉണ്ടാകാം. അസിഡിറ്റി, വയറുവേദന, വയറിളക്കം, ഭക്ഷ്യവിഷബാധ തുടങ്ങിയ പ്രശ്നങ്ങൾ ചൂടുള്ള മാസങ്ങളിൽ വർദ്ധിക്കുന്നു.
വേനൽക്കാലത്തെ ദഹന പ്രശ്നങ്ങൾ അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുക. മോര്, തേങ്ങാവെള്ളം, നാരങ്ങാനീര് തുടങ്ങിയ പ്രകൃതിദത്ത വെള്ളങ്ങൾ ഉൾപ്പെടുത്തുക.
വേനൽക്കാലത്ത് ലഭിക്കുന്ന മാമ്പഴം, തണ്ണിമത്തൻ, തുടങ്ങിയ പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അവ ജലാംശം നൽകുന്നതും പോഷകങ്ങളാൽ സമ്പുഷ്ടവുമാണ്.
വീട്ടിൽ തന്നെ തയ്യാറാക്കിയ ഭക്ഷണങ്ങൾ കഴിക്കുക. എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക.
ബിരിയാണി, പനീർ അടിസ്ഥാനമാക്കിയുള്ള വിഭവങ്ങൾ, ഐസ്ക്രീമുകൾ എന്നിവ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.
തൈര്, പുതിന, പെരുംജീരകം തുടങ്ങിയ പ്രകൃതിദത്ത ചേരുവകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഈ ചേരുവകൾ കുടലിന്റെ ആരോഗ്യം നിലനിർത്താനും വീക്കം തടയാനും സഹായിക്കുന്നു.
ചായയ്ക്കു പകരം ഇഞ്ചി, പുതിന തുടങ്ങിയ ചേരുവകളുള്ള ഹെർബൽ ടീകൾ കുടിക്കുക. ഈ ചായകൾ ദിവസം മുഴുവൻ ജലാംശം നിലനിർത്തുന്നു. മാത്രമല്ല, ദഹനപ്രശ്നങ്ങൾ കുറയ്ക്കുന്നു.
ഭക്ഷണത്തിന് മുമ്പ് കൈകൾ നന്നായി കഴുകുകയും അണുബാധ ഒഴിവാക്കാൻ പുതുതായി തയ്യാറാക്കിയ ഭക്ഷണം കഴിക്കുകയും ചെയ്യുക.
ശ്രദ്ധാപൂർവ്വമായ ഭക്ഷണക്രമവും ശുചിത്വ രീതികളും സ്വീകരിക്കുന്നതിലൂടെ ദഹനാരോഗ്യം സംരക്ഷിക്കാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]