
കാട്ടിൽ കയറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യൂ ട്യൂബറെ കാട്ടാനയോടിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബത്തേരി∙ ദേശീയപാത 766ലെ വനമേഖലയിൽ സന്ധ്യാ സമയത്ത് ബൈക്ക് നിർത്തി കാട്ടിൽ കയറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവിനെ കാട്ടാനയോടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. വേഗത്തിൽ ബൈക്കിൽ കയറാനായതുകൊണ്ടു മാത്രമാണ് യുവാവിന് രക്ഷപ്പെടാനായത്.
പിന്നാലെ കാറിലെത്തിയ തമിഴ്നാട്ടുകാരാണ് യുവാവ് കാട്ടിലിറങ്ങുന്നതും കാട്ടാന ചിന്നം വിളിച്ച് പിന്നാലെയെത്തുന്നതുമായ ദൃശ്യങ്ങൾ പകർത്തിയത്.കഴിഞ്ഞ 13ന് നടന്നെന്ന് കരുതുന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇന്നലെ പുറത്തു വന്നത്. കല്ലൂർ സ്വദേശിയാണ് കാട്ടിലിറങ്ങിയതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.
ഇരുട്ടു വീണു തുടങ്ങിയ സമയത്താണ് റോഡരികിൽ ബൈക്ക് നിർത്തി യുവാവ് കാട്ടിലേക്കിറങ്ങിയത്. 50 മീറ്ററോളം യുവാവ് കൊടും കാട്ടിലേക്ക് ഇറങ്ങിപ്പോയി. യൂ ട്യൂബർ ആണെന്ന് പറഞ്ഞ് ദൃശ്യം പകർത്തുന്നതിനിടെ ഉച്ചത്തിൽ ചിന്നം വിളിച്ചെത്തിയ കാട്ടാന ഓടിക്കുകയായിരുന്നു.
നിലത്തു വീണുപോയ യുവാവ് ഒരുവിധം ബൈക്കിനരുകിലെത്തുകയും ഉടൻ ഓടിച്ചു പോവുകയുമായിരുന്നു.കേരള– കർണാടക അതിർത്തി മേഖലയായതിനാൽ അതിർത്തിക്കപ്പുറം ബന്ദിപ്പൂർ കടുവാ സങ്കേതത്തിലാണോ ഇപ്പുറം വയനാട് വന്യജീവി സങ്കേതത്തിലാണോ സംഭവം നടന്നതെന്ന് പരിശോധിക്കുകയാണ് വനംവകുപ്പ്.