
‘ഷൈൻ ടോം പറഞ്ഞത് സത്യമാണ് ! ആ പൊലീസുകാരെ കണ്ടാൽ ഗുണ്ടകളാണെന്നു തോന്നും’; ഒരു വട മാത്രം മതി സാറെ…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ ലഹരി പരിശോധനയ്ക്ക് ഹോട്ടലിൽ ചെന്നവരെ കണ്ടാൽ ഗുണ്ടകളാണെന്നു തോന്നുമോ? കാരണം തന്നെ ആക്രമിക്കാൻ വന്ന ഗുണ്ടകളാണെന്നു പേടിച്ചാണ് ഓടി രക്ഷപ്പെട്ടതെന്നാണ് ചോദ്യം ചെയ്യലിൽ മൊഴി. ആ പൊലീസുകാരെ കണ്ടാൽ അങ്ങനെ തോന്നുമോ ? തോന്നും. അല്ലെങ്കിൽ അങ്ങനെ തോന്നണം. അതാണ് കൊച്ചിയിലെ ലഹരി പരിശോധനയ്ക്ക് നേതൃത്വം നൽകുന്ന ഡാൻസാഫ് അംഗങ്ങളുടെ രൂപം. ഇന്നലെ ചോദ്യം ചെയ്യലിൽ പൊലീസ് അന്വേഷണ സംഘം നേരിട്ട പ്രധാന ചോദ്യം അതായിരുന്നു. ഒടുവിൽ പൊലീസും സമ്മതിച്ചു. കുറ്റം പറയാൻ പറ്റില്ല. ഹോട്ടലിൽ വന്ന ഡാൻസാഫ് ടീമിനെ കണ്ടാൽ ആരും ഒന്നു സംശയിക്കും.
ചിലർ തലമൊട്ടയടിച്ചവർ, ചിലർ മുടി നീട്ടി വളർത്തിയവർ, ഷേവ് ചെയ്യാതെ അലക്ഷ്യമായി മുടി പറത്തുന്നവർ വേറെ. വേഷം സാധാരണക്കാരുടേത്, കണ്ടാൽ ഒരു ‘കഞ്ചൻ ലുക്ക്’. ലഹരി സംഘങ്ങൾക്ക് ഈ ടീമിനെ കണ്ടാൽ ഇങ്ങനെ തോന്നണം, മ്മടെ ഗഡികളാണ്, ല്ലേ ബ്രോ. അതു തന്നെയാണ് ഷൈൻ ടോമിനും പറ്റിയത്. പൊലീസുകാരുടെ അഭിനയത്തിൽ യഥാർഥ നടൻ പോലും വീണു, വിരണ്ടു, വിട്ടു.
പൊതുവെ പൊലീസുകാരുടെ വേഷത്തിന് അച്ചടക്കമാണ് മുദ്ര. മുടി പറ്റെ വെട്ടി, ക്ലീൻ ഷേവ്, ടൈറ്റ് പാൻറ്സ്, നോട്ടത്തിൽ ഒരു ഷെർലക്ക് ഹോംസ് ഭാവം. വാങ്ങാൻ വരുന്നവനെയും പിടിക്കാൻ വരുന്നനെയും നിരീക്ഷിച്ചാണ് ലഹരി സംഘങ്ങൾ പണി നടത്തുന്നത്. ഇക്കാരണങ്ങളാൽ നടന്റെ മൊഴി അവിശ്വസിക്കേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
വൻ ലഹരി വേട്ടയാണ് അടുത്തിടെ കൊച്ചി ഡാൻസാഫ് നടത്തിയത്. പ്രച്ഛന്ന വേഷം പൊലീസ് കമ്മിഷണറുടെ ഐഡിയയാണ്. എസിപിയുടെ നേതൃത്വത്തിൽ 40 അംഗ സംഘം. ഒരു സംഘത്തിൽ ഒരു ചെറുപ്പക്കാരൻ ഡയറക്ട് എസ്ഐയും 9 പൊലീസുകാരും. മാനദണ്ഡം ഇതു തന്നെ. ആർക്കും സംശയം തോന്നരുത്. ഇനി മാനദണ്ഡം മാറും. ഷൈനെ പറ്റിച്ചതു പോലെയെന്നാകും.
∙ ഒരു വട, ഒരു ചായ അതു മതി സാറെ
ചില മറുപടി കേട്ടപ്പോൾ ഞങ്ങൾ ചിരിച്ചു പോയി. സത്യത്തിൽ ഷൈൻ ഗൗരവത്തോടെ പറഞ്ഞതായിരുന്നു അത്. അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ ഓർക്കുന്നു. ‘‘ചോദ്യം ചെയ്യലിൽ ഷൈൻ ‘വറീഡ്’ ആയിരുന്നു. ചോദ്യങ്ങൾക്കെല്ലാം മറുപടി സാധാരണ ഇന്റർവ്യുവിൽ പറയുന്നതു പോലെ. ചായ, ലഘു ഭക്ഷണം, ഊണ് എന്നിവ പൊലീസ് കരുതിയെങ്കിലും ഒന്നും വേണ്ട. ആകെ കഴിച്ചത് ഒരു ചായയും വടയും. ഷൈന്റെ മൊഴി വിഡിയോ എടുത്തിട്ടുണ്ട്. ഓഡിയോ റെക്കോഡ് ചെയ്തു. അതിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്.
‘‘ഡാൻസാഫ് സംഘത്തെ കണ്ടപ്പോൾ ഗുണ്ടകളാണെന്നു കരുതി. ഹോട്ടലിൽനിന്ന് ഓടി പുറത്തിറങ്ങി ഒരു ചെറിയ കാറിൽ രക്ഷപ്പെട്ടു. സമീപത്തെ ആഡംബര ഹോട്ടലിലേക്കാണ് പോയത്. അവിടെനിന്ന് കൊടുങ്ങല്ലൂർ വഴി ഗുരുവായൂർ എത്തി. പാലക്കാട്ടെ അഭിഭാഷകനെ ബന്ധപ്പെട്ടു. വാഹനം മാറി. പൊള്ളാച്ചിക്കു പോയി. ഏതാണ്ട് അവിടെ എത്തിയപ്പോഴാണ് സംഭവങ്ങൾ ഇങ്ങനെയാണെന്ന് അറിഞ്ഞത്. അഭിഭാഷകൻ അപ്പോൾ തന്നെ പൊലീസിനെ ബന്ധപ്പെട്ടിരുന്നു.’’ വൻ സംഘമാണ് ശനിയാഴ്ച ചോദ്യം ചെയ്തത്. എസിപിമാരായ സി. ജയകുമാർ, രാജ് കുമാർ, സലാം ഇൻസ്പെക്ടർമാർ, പിന്നെ മൊഴി റെക്കോഡ് ചെയ്യാനും രേഖപ്പെടുത്താനുമുള്ളവർ.
എന്നാൽ ഈ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. അതിനാൽ ഷൈനിന്റെ ഫോൺ രേഖകൾ പരിശോധിക്കുകയാണ്. അതിനു ശേഷം വീണ്ടും ചോദ്യം ചെയ്യും. മൊഴിയും മൊഴി വൈരുധ്യവും ഇപ്പോൾ പരിശോധിച്ചു വരികയാണ്. ഷൈൻ റണ്ണിങ്ങിൽ ചെയ്ത കാര്യങ്ങൾ അന്വേഷിക്കുന്നു. ഈ സംഭവം വഴി അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ നീക്കം.
(അതിനാൽ ‘ഷൈൻ’ റണ്ണിങ് പാർട് 2 ഉടൻ വരും. കാത്തിരിക്കുക.)