
കേരളത്തില്‍ വേനല്‍ മഴ തുടരും: വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ കേരളത്തില്‍ വേനല്‍ മഴ തുടരും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.
കേരളത്തിന്റെ കിഴക്കന്‍ മലയോരത്ത് ശനിയാഴ്ചയും മഴ സാധ്യത. ഇന്നലെ തെക്കന്‍ കേരളത്തില്‍ മഴ ശക്തമായിരുന്നു. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ മഴ ലഭിച്ചു. കോട്ടയത്ത് 24 മണിക്കൂറില്‍ 7.6 സെ.മി മഴ ലഭിച്ചതായി രേഖപ്പെടുത്തി. കോട്ടയം എള്ളുംപുറത്ത് ഇന്നലെ മഴയില്‍ മണ്ണിടിച്ചിലുണ്ടായി വലിയ കല്ല് റോഡിലേക്ക് ഉരുണ്ടുവീണ് ഗതാഗതം തടസ്സപ്പെട്ടു. രാത്രിയില്‍ ഈ മേഖലയില്‍ കനത്ത മഴയുണ്ടായിരുന്നു. അപകട സമയം റോഡില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. വടക്കന്‍ കേരളത്തിലും മധ്യ ജില്ലകളിലും ഏതാനും ദിവസങ്ങളായി മഴ വിട്ടു നില്‍ക്കുകയാണ്. ഇവിടെ കിഴക്കന്‍ മേഖലയില്‍ ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ട്.