
ജെഇഇ മെയിൻ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; 24 വിദ്യാർഥികൾക്ക് 100% മാർക്ക്, കേരളത്തിൽ ടോപ്പറായി അക്ഷയ് ബിജു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി ∙ മെയിന്‍ 2025 സെഷന് 2 ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റില്‍ അപേക്ഷാ നമ്പറും പാസ്വേര്ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് സ്കോര്‍കാര്‍ഡുകള്‍ പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. എന്ന വെബ്സൈറ്റില്‍ ഫലമറിയാം
കോഴിക്കോട് സ്വദേശിയായ അക്ഷയ് ബിജുവാണ് കേരളത്തിലെ ടോപ് സ്കോറർ. 99.9960501 മാര്‍ക്കാണ് അക്ഷയ്ക്ക് ലഭിച്ചത്. 24 വിദ്യാര്‍ഥികളാണ് ഇത്തവണ 100 ശതമാനം മാര്‍ക്ക് നേടിയത്. കേരളത്തില്‍ നിന്ന് ആര്‍ക്കും മുഴുവന്‍ മാര്‍ക്ക് ലഭിച്ചിട്ടില്ല.
രാജസ്ഥാന്, മഹാരാഷ്ട്ര, ബംഗാള്‍, ഉത്തര്‍പ്രദേശ്, തെലങ്കാന, ഗുജറാത്ത്, ഡല്‍ഹി, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാർഥികളാണ് മുഴുവൻ മാർക്കും നേടിയത്. ഇതില്‍ രണ്ട് പേര് പെണ്‍കുട്ടികളാണ്.