
പാലക്കാട്ട് ഉത്സവത്തിനിടെ വെടിക്കെട്ട് അപകടം; 7 പേർക്ക് പരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ നടന്ന വെടിക്കെട്ട് അപകടത്തിൽ ഏഴു പേർക്ക് പരുക്ക്. ഇന്നലെ രാത്രി 9.45 ഓടെയായിരുന്നു അപകടം. വെടിക്കെട്ട് അവസാന ലാപ്പിൽ എത്തിയപ്പോൾ ഓലപ്പടക്കത്തില്‍നിന്ന് തീപൊരി ചിതറുകയായിരുന്നു.
കതിന പൊട്ടിക്കുന്നതിനു സൂക്ഷിച്ചിരുന്ന കരിമരുന്നിലും ഗുണ്ടിലും ചൈനീസ് പടക്കത്തിലേക്കുമാണ് തീ പകർന്നത്. സമീപത്തെ കെട്ടിടത്തിലെ ഓട് തെറിച്ചാണ് പലര്‍ക്കും പരുക്കേറ്റത്. അപകടത്തില്‍ ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റെങ്കിലും കൂടുതല്‍ പേരും പ്രാഥമിക ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി.