
ചേർത്തല: നൈപുണ്യാ കോളേജ് ജംഗ്ഷന് സമീപം റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടയില്‍ ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ചേർത്തല പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 40 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി എറണാകുളം വാഴക്കുളം സ്വദേശി വല്ലേപ്പള്ളി വീട്ടിൽ അബ്ദുൾ സമദ്(50)നെ പിടികൂടി. ലോ ആൻഡ് ഓർഡർ എഡിജിപിയുടെ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കളുമായി പ്രതി പിടിയിലായത്. നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പങ്കജാക്ഷൻ ബി യുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ചേർത്തല എസ്പി ഹാരീഷ് ജെയിൻ ഐപിഎസിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും ചേർത്തല സിഐ അരുൺ ജി, എസ് ഐ സുരേഷ് എസ്, സിപിഒ മാരായ അഖീൽ, ജോർജ് എന്നിവരുംചേർന്നാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]