
വയനാട് ജില്ലയിൽ ഇന്ന് (18-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവുകൾ
പുൽപള്ളി ∙ ജയശ്രീ ആർട്സ് ആൻഡ് സയൻസ്കോളജിൽ കൊമേഴ്സ്, ഇംഗ്ലിഷ്, സോഷ്യോളജി, ബിസിഎ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ അധ്യാപക നിയമനം നടത്തുന്നു.24ന് അകം അപേക്ഷ നൽകണം. ഫോൺ. 9447236453.
ബേസിൽ ജോസഫ് ഹാപ്പിനസ് ഫെസ്റ്റിൽ
ബത്തേരി∙ സന്തോഷ സൂചിക ഉയർത്തുന്നതിന്റെ ഭാഗമായി നഗരസഭ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തി വരുന്ന ഹാപ്പിനസ് ഫെസ്റ്റിൽ നടനും സംവിധായകനുമായ ബേസിൽ ജോസഫ് പങ്കെടുക്കും.20ന് വൈകിട്ട് 7നാണ് ബേസിൽ എത്തുക. തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിലും ബേസിൽ പങ്കെടുക്കും. ബത്തേരി നഗരസഭയുടെ ‘ഹാപ്പി ഹാപ്പി ബത്തേരി’ പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി ബേസിലിനെ വേദിയിൽ പ്രഖ്യാപിക്കും.
വയനാട് ക്രിക്കറ്റ് കാർണിവൽ ഇന്നു മുതൽ
കൽപറ്റ ∙ പ്രാദേശിക ക്രിക്കറ്റ് താരങ്ങളെ പങ്കെടുപ്പിച്ച്, കൽപറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിക്കറ്റ് ക്ലബ്ബായ ‘ക്രിക്മേറ്റ്സ്’ ഐപിഎൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) മാതൃകയിൽ സംഘടിപ്പിക്കുന്ന വയനാട് ക്രിക്കറ്റ് കാർണിവൽ (ഡബ്ല്യുസിസി) ഇന്നു മുതൽ 20 വരെ മുട്ടിൽ ഡബ്ല്യുഎംഒ കോളജ് ഗ്രൗണ്ടിൽ നടക്കും. മത്സരത്തിനായി ഗ്രൗണ്ടിൽ ഫ്ലഡ്ലിറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഹാർഡ് ടെന്നിസ് ബോളിൽ വയനാട്ടിൽ ആദ്യമായാണ് ഫ്ലഡ്ലിറ്റ് ഗ്രൗണ്ടിൽ മത്സരങ്ങൾ നടക്കുന്നതെന്നു സംഘാടകർ പറഞ്ഞു. വയനാട്ടിലെയും തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ എരുമാടിലെയും ക്രിക്കറ്റ് താരങ്ങൾ അണിനിരക്കുന്ന 12 ടീമുകളാണ് പങ്കെടുക്കുന്നത്. ഓരോ ടീമും താരങ്ങളെ പോയിന്റ് അടിസ്ഥാനത്തിൽ ലേലത്തിനെടുത്താണ് മത്സരത്തിനിറക്കുന്നത്.
ടൗൺ ടീം കൽപറ്റ, ബ്രദേഴ്സ് കൽപറ്റ, വൈഎസ്എ ചെതലയം, റൈസിങ് സ്റ്റാർ കൽപറ്റ, സൺഡേ ഷെയർ തോണിച്ചാൽ, ജനതാ ചൂതുപാറ, റോയൽ ഹീറോസ് കൽപറ്റ, ജെകെ സ്ട്രൈക്കേഴ്സ്, സംസ്കാര പടിഞ്ഞാറത്തറ, എഫ്സിഎം കൽപറ്റ, അഗ്നി വർഷക് കോളിയാടി, ലെജൻഡ് മീനങ്ങാടി എന്നീ ടീമുകളാണ് മത്സരത്തിൽ ഏറ്റുമുട്ടുക. 34 മത്സരങ്ങളാണ് നടക്കുക. ചാംപ്യന്മാർക്ക് ഒരുലക്ഷം രൂപയും 2,3,4 സ്ഥാനക്കാർക്ക് യഥാക്രമം 50,000 രൂപ, 30,000 രൂപ, 20,000 രൂപ എന്നിങ്ങനെ കാഷ് പ്രൈസ് ലഭിക്കും.
ദുർഗാദേവി ക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവം
പുളിയാർമല ∙ കരടിമണ്ണ് ഭദ്രകാളി ദുർഗാദേവി ക്ഷേത്ര പ്രതിഷ്ഠാദിന ഉത്സവത്തിനു പ്രസിഡന്റ് കെ.ജനാർദനൻ കൊടിയേറ്റി. ക്ഷേത്രം തന്ത്രി ഫണീധരൻ എമ്പ്രാന്തിരിയുടെയും മേൽശാന്തി ശ്രീനിവാസൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ ആയിരിക്കും ചടങ്ങുകൾ. പ്രധാന ദിവസമായ ഇന്നു വൈകിട്ട് 6.30ന് ഗുരുതി, 8 നു കലാപരിപാടികൾ. നാളെ രാവിലെ 6.10 ന് വിശേഷാൽ പൂജകൾ, 9 നു പൂമൂടൽ, വൈകിട്ട് 5നു താലപ്പൊലി ഘോഷയാത്രയും ഉണ്ടായിരിക്കും.