
പാലക്കാട് ജില്ലയിൽ ഇന്ന് (18-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഫിസിയോതെറപ്പി സെന്റർ ഉദ്ഘാടനം
വാണിയംകുളം ∙ പാലിയേറ്റീവ് ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ വാണിയംകുളത്ത് ആരംഭിക്കുന്ന ഫിസിയോതെറപ്പി സെന്ററിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30നു മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. വാണിയംകുളം വല്ലപ്പുഴ റോഡിൽ മുരുകൻ കോവിലിനു സമീപമാണു സെന്റർ. കിടപ്പുരോഗികൾക്ക് സൗജന്യമായി ചികിത്സ നൽകുന്ന സംവിധാനങ്ങൾ സെന്ററിൽ സജ്ജമാക്കിയിട്ടുണ്ട്.
വെള്ളോട്ടുകുർശ്ശി താലപ്പൊലി നാളെ
ചെർപ്പുളശ്ശേരി ∙ വെള്ളോട്ടുകുർശ്ശി അയ്യപ്പക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം നാളെ ആഘോഷിക്കും. രാവിലെ 7.30നു നവകം പഞ്ചഗവ്യത്തോടെ വിശേഷാൽപൂജകളോടെ തുടക്കം. തുടർന്ന് ദേശത്തെ കുട്ടികളുടെ സംഗീതാരാധനയും പിന്നീട് കലാമണ്ഡലം റോഷിൻ ചന്ദ്രന്റെ ഓട്ടൻതുള്ളലും അരങ്ങേറും. 12.30ന് പ്രസാദ ഊട്ടുമുണ്ട്.വൈകിട്ട് 5നു ശിങ്കാരിമേളം, നാസിക് ഡോൾ, രാത്രി 8നു നൃത്തനൃത്യങ്ങൾ, കൈകൊട്ടിക്കളി, തിരുവാതിരക്കളി, 10നു വിസ്മയ പെരുമുടിയൂരിന്റെ തായമ്പക എന്നിവ നടക്കും.
ചെത്തല്ലൂരിൽ ഇന്ന് കൃഷ്ണനാട്ടം
തച്ചനാട്ടുകര∙ ചെത്തല്ലൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഗുരുവായൂർ ക്ഷേത്രകലാനിലയം അവതരിപ്പിക്കുന്ന കൃഷ്ണനാട്ടം ഇന്ന്, 20ന് ഉത്സവബലി, രാത്രി മണ്ണാർക്കാട് ഹരിദാസ്, മോഹൻദാസ് എന്നിവരുടെ ഇരട്ടത്തായമ്പക, 21നു പള്ളിവേട്ട, 22ന് ആറാട്ട് എന്നിവയോടെ സമാപനം.കനാൽ നാളെ തുറക്കും
കാഞ്ഞിരപ്പുഴ ∙ മേലാമുറി, മെഴുകുംപാറ, ചിറപ്പാടം, കൈതച്ചിറ എന്നിവിടങ്ങളിലേക്കു വെള്ളം എത്തിക്കുന്ന കാഞ്ഞിരപ്പുഴ വലതുകര കനാൽ നാളെ രാവിലെ എട്ടിനു തുറക്കും.
പൊങ്കൽ ഉത്സവം
നെന്മാറ ∙ വടക്കേഗ്രാമം മാരിയമ്മൻ ക്ഷേത്രത്തിലെ പൊങ്കൽ ഉത്സവം ഇന്നും നാളെയും ആഘോഷിക്കും. ഉത്സവത്തോടനുബന്ധിച്ച് ഇന്ന് കുംഭം ഊരുചുറ്റൽ, അഭിഷേക പൂജ, ഉടുക്കുപൂജ, കുംഭക്കളി എന്നിവയുണ്ടാകും.
22 മുതൽ 24 വരെ ശുദ്ധജല വിതരണം മുടങ്ങും
പാലക്കാട് ∙ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി, ജലജീവൻ മിഷൻ പൈപ്പ് ലൈൻ പ്രവൃത്തി എന്നിവ നടക്കുന്നതിനാൽ 22,23,24 തീയതികളിൽ നഗരത്തിലും പരിസര പഞ്ചായത്തുകളിലും ശുദ്ധജല വിതരണം മുടങ്ങും.
∙ പൈപ്പ് ലൈൻ പ്രവൃത്തി നടത്തുന്നതിനാൽ 22ന് മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മരുതറോഡ് പഞ്ചായത്തുകളിൽ ജലവിതരണം ഭാഗികമായി മുടങ്ങും.
∙ വൈദ്യുതി അറ്റകുറ്റപ്പണിയെത്തുടർന്ന് പാലക്കാട് നഗരസഭ, മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, പുതുശ്ശേരി, പിരായിരി, മരുതറോഡ് പഞ്ചായത്തുകളിൽ 23നു പൂർണമായും 24ന് ഭാഗികമായി ശുദ്ധജല വിതരണം തടസ്സപ്പെടും. ജലം മുൻകൂട്ടി ശേഖരിച്ചു വയ്ക്കണമെന്നും ജല അതോറിറ്റി അറിയിച്ചു.
സൗജന്യ ആയുർവേദ മെഡി. ക്യാംപ് നാളെ
ചിറ്റൂർ ∙ ചിറ്റൂർ പൗരസമിതിയും ഓലശ്ശേരി ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളജും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് നടത്തുന്നു. നാളെ കാലത്ത് 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ചിറ്റൂർ ഗവ. യുപി സ്കൂളിലാണ് ക്യാംപ് നടക്കുന്നത്.