
തൃശൂർ ജില്ലയിൽ ഇന്ന് (18-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സൗജന്യ മെഡിക്കൽ ക്യാംപ്
പഴയന്നൂർ ∙ സ്വർണക്കാവ് താലപ്പൊലി നീർണമുക്ക് ദേശവും എസ്ആർഎൻ മെഡിക്കൽ സെന്ററും ചേർന്ന് 20നു രാവിലെ 9നു ദേശം ഓഫിസിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും.
സൗജന്യ നേത്ര പരിശോധന
പഴയന്നൂർ ∙ നവോദയ മെഡിക്കൽ സെന്റർ, ലയൺസ് ക്ലബ് എന്നിവ ചേർന്നു നാളെ രാവിലെ 9നു നവോദയ മെഡിക്കൽ സെന്ററിൽ സൗജന്യ നേത്ര പരിശോധനാ ക്യാംപ് നടത്തും. 8086645666.
ബാലവിഹാർ ക്യാംപ്
ഗുരുവായൂർ ∙ കുട്ടികളിൽ മൂല്യബോധം വളർത്താനായി ചിന്മയ മിഷൻ സംഘടിപ്പിച്ച രാധാമാധവം ബാലവിഹാർ ക്യാംപ് ഗുരുവായൂരിൽ നഗരസഭ കൗൺസിലർ ശോഭ ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു. കോ ഓർഡിനേറ്റർ ബ്രഹ്മചാരി സുധീഷ് നേതൃത്വം നൽകി. ചിന്മയ വിഷൻ പ്രസിഡന്റ് പ്രഫ.എൻ.വിജയൻ മേനോൻ, സെക്രട്ടറി സി.സജിത്കുമാർ, എം.ഹേമ, പി.കെ.എസ്.മേനോൻ, എം.കുട്ടിക്കൃഷ്ണൻ, രാധാ.വി.മേനോൻ, എം.അനൂപ് എന്നിവർ നേതൃത്വം നൽകി.