
നിക്ഷേപം തിരികെ ലഭിച്ചില്ല; ബിൽഡിങ് മെറ്റീരിയൽ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ സംഘർഷാവസ്ഥ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചക്കരക്കൽ∙ കോൺഗ്രസ് നിയന്ത്രണത്തിലുള്ള ജില്ലാ ബിൽഡിങ് മെറ്റീരിയൽ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാത്തതിനെ തുടർന്ന് സംഘർഷാവസ്ഥ. മാസങ്ങളായി സൊസൈറ്റി ഭരണസമിതി നിക്ഷേപകർക്ക് പണം തിരികെ നൽകാനുള്ള തീയതി മാറ്റി മാറ്റി നൽകുന്ന സ്ഥിതിയാണ്. 15നു പണം തരാമെന്ന് ഉറപ്പ് ലഭിച്ച ഇടപാടുകാരാണ് ഇന്നലെ വൈകുന്നേരത്തോടെ സൊസൈറ്റിയിൽ സംഘടിച്ചെത്തിയത്. എന്നാൽ ഇവർക്ക് പണം നൽകാൻ ഭരണസമിതിക്ക് കഴിഞ്ഞില്ല. ഇതോടെ നിക്ഷേപകർ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രതിഷേധം ശക്തിപ്പെട്ടതോടെ സെക്രട്ടറി ഇ.കെ.ഷാജിയും ഭരണസമിതി പ്രസിഡന്റും കെപിസിസി മെംബറുമായ കെ.സി.മുഹമ്മദ് ഫൈസലും സ്ഥലത്തെത്തിയെങ്കിലും നിക്ഷേപകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനാവാത്ത സ്ഥിതിയായിരുന്നു. നിക്ഷേപക കാലാവധി പൂർത്തിയായി തുക തിരിച്ചു വേണമെന്ന് ആവശ്യപ്പെട്ടാണ് ഇന്നലെ നിക്ഷേപകർ സൊസൈറ്റിയിൽ എത്തിയത്. രാത്രി 11 മണിക്കും സൊസൈറ്റിയിൽ ബഹളം തുടരുകയാണ്.