
മഴ പെയ്തു; വിലങ്ങാട് റോഡിൽ വീണ്ടും വാരിക്കുഴികൾ നിറഞ്ഞു
വിലങ്ങാട് ∙ അറ്റകുറ്റപ്പണിക്ക് പണം അനുവദിച്ചെന്ന് ഇടയ്ക്കിടെ പ്രഖ്യാപനം നടക്കാറുള്ള വിലങ്ങാട് റോഡ് മഴ പെയ്തതോടെ വീണ്ടും വാരിക്കുഴികൾ നിറഞ്ഞു യാത്ര ദുഷ്കരമായി. സ്വകാര്യ ബസ്സുകൾ ഓട്ടം നിർത്താൻ തീരുമാനിക്കുകയും നാട്ടുകാർ സമര മാർഗങ്ങൾ ആലോചിക്കുകയും ചെയ്യുമ്പോഴാണ് പിഡബ്ല്യുഡി റോഡ് ഗതാഗത യോഗ്യമാക്കാൻ പണം അനുവദിച്ചതായി എംഎൽഎ അടക്കമുള്ളവർ പ്രഖ്യാപിക്കാറുള്ളത്.
കഴിഞ്ഞ വർഷം 40 ലക്ഷം രൂപ ഓട്ടയടയ്ക്കാൻ മാത്രം അനുവദിച്ചു പണി കരാർ നൽകിയ റോഡിലാണ് ഭൂമിവാതുക്കൽ മുതൽ വിലങ്ങാട് വരെയുള്ള ഭാഗത്ത് കുഴികൾ നിറഞ്ഞു കിടക്കുന്നത്. കരുവളത്ത് ഈ കുഴികൾ വലിയ കുളങ്ങളാണ്.
കുടിയേറ്റ, കാർഷിക മേഖലയായ വിലങ്ങാട്ടേക്ക് ബസ് സർവീസുള്ളതും ചരക്കു വാഹനങ്ങൾ എത്തുന്നതുമായ ഏക റോഡാണ് തകർന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]