
മലപ്പുറം ജില്ലയിൽ ഇന്ന് (16-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒഴിവുകൾ
∙ആതവനാട് കാട്ടിലങ്ങാടി മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളജിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. [email protected] എന്ന മെയിൽ ഐഡിയിലേക്ക് 30ന് അകം അപേക്ഷിക്കണം. 9746989479.വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ കെമിസ്ട്രി, ഫിസിക്സ് തസ്തികകളിലേക്കുള്ള അധ്യാപക നിയമനത്തിനുള്ള അഭിമുഖം 22ന് 10.30ന്. 8547005012.
ഫാർമസിസ്റ്റ്, പരിരക്ഷ നഴ്സ്
∙തൃക്കലങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ്, പരിരക്ഷ നഴ്സ് തസ്തികയിലേക്ക് എൽഎസ്ജിഡി പ്രോജക്ടിൽ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം 22ന് 10ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തും.
വൈദ്യുതി മുടക്കം
കരുളായി സെക്ഷൻ പരിധിയിൽ പാലാങ്കര ഇറിഗേഷൻ, പാലാങ്കര, പാലാങ്കര ബ്രിജ്, താഴെ പാലാങ്കര, പാറായിപ്പടി, വടക്കേകൈ, എംആർഎഫ് ടയർ എന്നീ ട്രാൻഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
സ്കൂളിൽ സൗജന്യ സിവിൽ സർവീസ് പരിശീലനം
എടപ്പാൾ∙വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ 8–ാം ക്ലാസ് പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർഥികൾക്കും സൗജന്യ സിവിൽ സർവീസ് പരിശീലന കോഴ്സ് ഈ അധ്യയന വർഷം മുതൽ ആരംഭിക്കുന്നു.8–ാം ക്ലാസിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കു രണ്ടാംഘട്ട പ്രവേശന നടപടികൾ ആരംഭിച്ചു.23 വരെ അപേക്ഷിക്കാം. 8547005012.
അപേക്ഷ പുതുക്കണം
∙പെരുവള്ളൂർ കൃഷിഭവന് കീഴിൽ സൗജന്യ കാർഷിക വൈദ്യുതി പദ്ധതിയിലുള്ള ഗുണഭോക്താക്കൾ 30ന് അകം പുതുക്കണം. അപേക്ഷ, കൈവശ സർട്ടിഫിക്കറ്റ്, 2025– 26 വർഷത്തെ നികുതി രസീത്, ആധാർ കാർഡ് പകർപ്പ് എന്നിവ എത്തിക്കണമെന്ന് കൃഷി ഓഫിസർ നിർദേശിച്ചു.