
എരുമേലി കണമലയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് അപകടം; ഒരു മരണം, 3 പേരുടെ നില ഗുരുതരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം∙ എരുമേലിക്ക് സമീപം പമ്പാവാലി കണമലയിൽ ബസ് മറിഞ്ഞ് അപകടം. ശബരിമല തീർഥാടകർ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. ഒരാൾ മരിച്ചു. പരുക്കേറ്റ മൂന്നു പേരുടെ നില ഗുരുതരം. ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. നിന്നുള്ള തീർഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്. ബസിൽ 35 പേരാണ് ഉണ്ടായിരുന്നു.
ബസിനടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ശബരിമലയിലേക്ക് പോകുകയായിരുന്നു തീർഥാടക സംഘം. അപകടം നടന്ന അട്ടിവളവ് സ്ഥിരം അപകടമേഖലയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.