
ചെളിയിൽ നുരയും ലഹരി; ലഹരിക്കെതിരെ കാൽപ്പന്തുകളിയുടെ ആവേശം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട∙ ലഹരിക്കെതിരെ കാൽപ്പന്തുകളിയുടെ ആവേശം നുരഞ്ഞു. കൊയ്തൊഴിഞ്ഞ പാടത്ത് ചെളിയിൽ മുങ്ങിയ പന്തിന് പിന്നാലെ പാഞ്ഞു യുവത്വം. ഫുട്ബോൾ ആവേശം സിരകളിലേറ്റി കാണികളുമെത്തിയപ്പോൾ ആരവം വാനോളം ഉയർന്നു. ലഹരി വ്യാപനത്തിനെതിരെ വാഴമുട്ടം കിഴക്ക് പുതുപ്പറമ്പിൽ യുവധാര ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മത്സരങ്ങളിൽ 6 ടീമുകൾ മാറ്റുരച്ചു.
വേട്ടകുളംഏലായിൽ ചെളിനിറഞ്ഞ നെൽപ്പാടത്തായിരുന്നു ‘കണ്ടംകളി’യെന്ന് വിശേഷിപ്പിക്കപ്പെടുന്ന മഡ്ഫുട്ബോൾ മത്സരം. പത്തനംതിട്ട സബ് ഇൻസ്പെക്ടർ കെ.ആർ.രാജേഷ് കാൽപന്ത് തട്ടി ഉദ്ഘാടനം ചെയ്തു. ക്ലബ് രക്ഷാധികാരി എസ്.വി.പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡന്റ് സുമി ശ്രീലാൽ, സെക്രട്ടറി അമർജിത്, ശരത് ശിവൻ, മണിലാൽ എന്നിവർ നേതൃത്വം നൽകി. ജേതാക്കൾക്ക് കാഷ് പ്രൈസും ട്രോഫിയും നൽകി.