
മുംബൈ: ഇന്ത്യന്‍ ഫുട്ബോള്‍ സുനില്‍ ഛേത്രിക്ക് അപ്പുറത്തേക്ക് ഒരടി പോലും നീങ്ങിയിട്ടിയില്ലെന്ന് വ്യക്തമാക്കിയാണ് ഐഎസ്എല്‍ പതിനൊന്നാം സീസണ് പൂര്‍ത്തിയത്. പതിവുപോലെ ഗോള്‍വേട്ടയില്‍ വിദേശ താരങ്ങളുടെ ആധിപത്യം ആയിരുന്നു. ഐഎസ്എല്‍ പതിനൊന്നാം സീസണ് ലോംഗ് വിസില്‍ മുഴങ്ങിയത് മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സിന്റെ ഇരട്ടക്കിരീടത്തോടെ. പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി ലീഗ് ഷീല്‍ഡ് സ്വന്തമാക്കിയ മോഹന്‍ ബഗാന് ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ബെംഗളൂരു എഫ് സിയെ തോല്പിച്ചാണ് ചാമ്പ്യന്മാരായത്.
ഐ എസ് എല്ലില്‍ ഹോംഗ്രൌണ്ടില് കിരീടം നേടുന്ന ആദ്യ ടീമെന്ന ചരിത്രം കുറിച്ച ബഗാന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഒറ്റത്തോല്‍വി വഴങ്ങിയില്ലെന്ന നേട്ടവും സ്വന്തമാക്കി. ഏറ്റവും മികച്ച വിദേശതാരങ്ങളെയും ഇന്ത്യന്‍ താരങ്ങളേയും പരിശീലകനേയും അണിനിരത്തിയാണ് ബഗാന്റെ കിരീടധാരണം. കിരീടവിജയത്തില്‍ ബഗാന് ആരാധകര്‍ക്ക് സന്തോഷിക്കാമെങ്കിലും ഇന്ത്യന്‍ ഫുട്ബോളിന് ആശ്വസിക്കാന്‍ ഏറെയൊന്നുമില്ല.
ഇക്കുറിയും സുനില്‍ ഛേത്രിക്ക് പകരക്കാരനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ ഗോള്‍ സ്കോറര്‍മാരില്‍ മുന്നില്‍ നാല്പതുകാരനായ ഛേത്രിതന്നെ. 28 കളിയില്‍ ഛേത്രി നേടിയത് 14 ഗോളും രണ്ട് അസിസ്റ്റും. ഗോള്വേക്കാരിലെ ആദ്യ ഇരുപതില്‍ ഇടംപിടിച്ച ഏക ഇന്ത്യക്കാരന് സുനില്‍ ഛേത്രിയാണ്. ആറുഗോളുള്ള ലാലിയന്‍ സുവാല ചാംഗ്തേയാണ് ഇന്ത്യന്‍ ഗോള്‍വേട്ടക്കാരില്‍ രണ്ടാമന്. മുംബൈ സിറ്റി നായകന്റെ സ്ഥാനം ഇരുപത്തിമൂന്ന്.
വിരമിച്ചിട്ടും സുനില്‍ ഛേത്രിയെ ഇന്ത്യന്‍ ടീമിലേക്ക് തിരികെ വിളിക്കാന്‍ കോച്ച് മനോലോ മാര്‍ക്വേസ് നിര്‍ബന്ധിതനായതിന് മറ്റൊരു തെളിവ് വേണ്ട. 25 കളിയില്‍ 23 ഗോള്‍ നേടിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അലാവുദ്ദീന്‍ അരാജെയാണ് സീസണിലെ ടോപ് സ്കോറര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]