
‘നികുതിദായകരുടെ പണം പാഴാക്കി, വിവേചനത്തിന് കാരണമായി’; ഇന്ത്യൻ വംശജ നീല രാജേന്ദ്രയെ പുറത്താക്കി ട്രംപ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാഷിങ്ടൻ∙ ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ (ഡിഇഐ) മേധാവിയും ഇന്ത്യൻ വംശജയുമായ നീല രാജേന്ദ്രനെ പുറത്താക്കി യുഎസ് പ്രസിഡന്റ് . ട്രംപിന്റെ എക്സിക്യൂട്ടിവ് ഉത്തരവിനെ തുടർന്ന് നീല രാജേന്ദ്രയെ പിരിച്ചുവിട്ടതായി നാസ അറിയിച്ചു. ഡിഇഐ യുഎസ് പൗരൻമാരെ വംശം, നിറം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ചെന്നും നികുതിദായകരുടെ പണം പാഴാക്കിയെന്നും ആരോപിച്ചാണ് പിരിച്ചുവിടൽ. ഇത്തരം സംരംഭങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ വ്യക്തികളെയും പിരിച്ചുവിടാനും രാജ്യത്തുടനീളം അത്തരത്തിലുള്ള എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിക്കാനും ഡോണൾഡ് ട്രംപിന്റെ ഉത്തരവിൽ പറയുന്നുണ്ട്.
കഴിഞ്ഞാഴ്ച നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി നീല രാജേന്ദ്രയെ പ്രവർത്തനം അവസാനിപ്പിച്ചെന്ന് അവരുടെ ജീവനക്കാരെ അറിയിച്ചിരുന്നു. മാർച്ചിൽ ഡോണൾഡ് ട്രംപിന്റെ ഉത്തരവിനെത്തുടർന്ന് നാസ അവരുടെ ഡൈവേഴ്സിറ്റി ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. പക്ഷേ നീല രാജേന്ദ്ര അവരുടെ ചുമതലകളിൽ തുടരുകയായിരുന്നു. മാർച്ച് 10ന് നീല രാജേന്ദ്രയെ ‘ഓഫിസ് ഓഫ് ടീം എക്സലൻസ് ആൻഡ് എംപ്ലോയി സക്സസ്’ മേധാവിയാക്കുമെന്ന് നാസ ജീവനക്കാരെ അറിയിച്ചിരുന്നെങ്കിലും പുതിയ ഉത്തരവിലൂടെ അവരെ ചുമതലകളിൽനിന്ന് പൂർണമായും ഒഴിവാക്കുകയായിരുന്നു.
നാസയെ വൈവിധ്യവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീല രാജേന്ദ്രയെ നാസയുടെ ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ (ഡിഇഐ) മേധാവിയായി നിയമിച്ചത്. നാസയിൽ സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും നിയമിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയായിരുന്നു പ്രവർത്തനം. ‘സ്പേസ് വർക്ക്ഫോഴ്സ് 2030’ എന്ന പദ്ധതിയും നീല രാജേന്ദ്രൻ ആവിഷ്കരിച്ചിരുന്നു. എന്നാൽ നികുതിദായകരുടെ പണം പാഴാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ വിവേചനത്തിന് കാരണമായെന്നാണ് ട്രംപിന്റെ ഉത്തരവിൽ പറയുന്നത്.