
ലേസർ അധിഷ്ഠിത ആയുധം വിജയകരമായി പരീക്ഷിച്ച് ഡി ആർ ഡി ഒ. മിസൈലുകൾ, ഡ്രോണുകൾ, തുടങ്ങി അഞ്ച് കിലോമീറ്റർ പരിധിയിലുള്ള വ്യോമാക്രമണങ്ങളെ നിർവീര്യമാക്കാൻ ശേഷിയുള്ള സംവിധാനമാണ് പരീക്ഷിച്ചത്. ഈ സാങ്കേതിക വിദ്യ സ്വന്തമായുള്ള അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം നേടി. പറന്നെത്തി ആക്രമണം നടത്തി മടങ്ങുന്ന ഡ്രോൺ മിസൈലുകളെ അഞ്ച് കിലോമീറ്റർ മുന്നേ തകർത്ത് എറിയാമെന്നതാണ് Mk-II DEW സിസ്റ്റത്തിലൂടെ ഇന്ത്യയും കൈവരിച്ച നേട്ടം.
വിശദവിവരങ്ങൾ ഇങ്ങനെ
പറന്ന് എത്തി ആക്രമണം നടത്തി മടങ്ങുന്ന ഡ്രോണിനെ അഞ്ച് കിലോമീറ്റർ മുന്നേ തകർത്ത് എറിയാവുന്ന. പുതിയക്കാല യുദ്ധവെല്ലുവിളികളെ ഇനി നിഷ്പ്രഭമാക്കാൻ ഇതാ എത്തുന്ന Mk-II DEW സിസ്റ്റം. തദ്ദേശീയമായി സംവിധാനം കർണൂലിലെ നാഷണൽ ഓപ്പൺ എയർ റേഞ്ചിലാണ് വിജയകരമായി പരീക്ഷിച്ചത്. ഏറ്റവും ശക്തമായ ഡ്രോൺ വേധ സംവിധാനമാണ് പരീക്ഷിച്ചതെന്ന് ഡി ആർ ഡി ഒ വ്യക്തമാക്കി. പറന്നുകൊണ്ടിരിക്കുന്ന ഡ്രോൺ, ലേസർ ഉപയോഗിച്ച് നിർവീര്യമാക്കാനും തകർക്കാനും സാധിക്കും. നിലവിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണമാണ് പല യുദ്ധ മേഖലയിലും ഇപ്പോൾ നടക്കുന്നത്. ഇത്തരം ആക്രമണങ്ങളെ ഇനി തടയാൻ ഈ യന്ത്രസംവിധാനത്തിന് കഴിയും. യുദ്ധമേഖലയിലെ പുതിയ വെല്ലുവിളികളെ നേരിടാനാകുമെന്നത് രാജ്യത്തെ പ്രതിരോധരംഗത്തിന് നേട്ടമാകും. വ്യോമ, റെയിൽ, റോഡ്, ജല മാർഗങ്ങൾ വഴി വേഗത്തിൽ ഈ ആയുധം വിന്യസിക്കാൻ കഴിയുമെന്നാണ് ഡി ആർ ഡി ഒ വ്യക്തമാക്കുന്നു. ഡി ആർ ഡിഒയുടെ സെന്റർ ഫോർ ഹൈ എനർജി സിസ്റ്റംസ് ആൻഡ് സയൻസസ് ആണ് Mk-II DEW സിസ്റ്റം രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തത്. തീർന്നില്ല ഇരുപത് കിലോമീറ്റർ ദൂരപരിധിൽ വെച്ച് തന്നെ ഡ്രോൺ ആക്രമണങ്ങളെ തടയാനാകുന്ന സൂര്യ എന്ന പുതിയ സംവിധാനവും ഉടൻ ഡി ആർ ഡി ഒ പുറത്തിറക്കുമെന്നാണ് വിവരം. അതിർത്തി മേഖലകളിലെ ഡ്രോൺ ഭീഷണി നേരിടാൻ ഇന്ത്യയ്ക്ക കരുത്താകുന്നതാണ് ഈ സാങ്കേതിക വിദ്യയെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]